സംസ്ഥാന ഗവ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി എ (4%) നവംബര്‍ മാസശമ്പളം മുതല്‍ നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ് ഐ ടി സി ഫോറം നിവേദനം നല്‍കി

       ജില്ലയിലെ വിദ്യാലയങ്ങളിലെ ഐ സി ടി ഉപകരണങ്ങളുടെ നിലവിലുള്ള അവസ്ഥ ഇക്കഴിഞ്ഞ വര്‍ഷം ഒരു കണക്കെടുപ്പിലൂടെ നാം ശേഖരിച്ചരുന്നല്ലോ. ഇതിന്റെ കണ്ടെത്തലുകള്‍ തികച്ചും ആശങ്ക ജനിപ്പിക്കുന്നതായിരുന്നു. സ്കൂളുകള്‍ക്ക് ലഭിച്ച വാറണ്ടിയില്ലാത്ത ഡെസ്‌ക്ടോപ്പുകളില്‍ ഏകദേശം നാല്‍പ്പത് ശതമാനത്തോളവും ലാപ്‌ടോപ്പുകളില്‍ ഇരുപത് ശതമാനവും യു പി എസുകള്‍ അമ്പത് ശതമാനവും ഇരുപത് ശതമാനത്തിന് മേല്‍ പ്രൊജക്ടറുകളും ഉപയോഗശൂന്യമാണെന്ന് പഠനത്തില്‍ നിന്നും മനസിലായി. ഇതിന്റെ അടസ്ഥാനത്തില്‍ അടിയന്തരമായി ചെയ്യേണ്ട നടപടികളെക്കുറിച്ച് ഫോറത്തിന്റെ ഇക്കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഭരണസമിതി ചര്‍ച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സഹായം അഭ്യര്‍ഥിക്കുന്നതിനും തീരുമാനിച്ചിരുന്നു. ഇന്ന് (ആഗസ്ത് 12) ജില്ലാ പഞ്ചായത്തില്‍ ഹരിശ്രീ വെബ് പോര്‍ട്ടല്‍ നവീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ഫോറം ഭാരവാഹികള്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുമ്പാകെ പ്രശ്നം അവതരിപ്പിക്കുകയും പഠനറിപ്പോര്‍ട്ട് അദ്ദേഹത്തിന് മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രശ്നത്തില്‍ ഇടപെടാമെന്നും ആവശ്യമായ നടപടികള്‍ അധികം താമസിയാതെ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കുകയുണ്ടായി. 
                      ഇതോടൊപ്പം തന്നെ കലാ-കായിക മുന്നേറ്റം പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ ഐ ടി മേളകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സബ് ജില്ലാ തലത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള സാധ്യതയും അദ്ദേഹത്തിന്റെ മുമ്പാകെ അവതരിപ്പിച്ചു. നമ്മുടെ നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ച അദ്ദേഹം 8-10 ദിവസത്തിനകം ഇതിന്റെ സാധ്യതകള്‍ അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.
                     ജില്ലാ പഞ്ചായത്ത് ഫണ്ട് ഒന്ന് കൊണ്ട് മാത്രം പ്രശ്നത്തിന് പൂര്‍ണ്ണ പരിഹാരമുണ്ടാകില്ലെന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ജനപ്രതിനിധികളെയും (എം എല്‍ എ മാരുടെ) സഹകരണം തേടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post