ആറാം പ്രവര്‍ത്തിവിവരക്കണക്കുകള്‍ ഈ വര്‍ഷം മുതല്‍ സമ്പൂര്‍ണ്ണയിലും അപ്‌ലോഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്തെന്ന് വിശദീകരിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭ്യമായിട്ടുണ്ട് . ഇതനുസരിച്ച് എല്‍ പി /യു പി/ ഹൈസ്കൂള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാലയങ്ങളും ആറാം പ്രവര്‍ത്തിദിനക്കണക്കുകള്‍ ഐ ടി സ്കൂളിന്റെ സൈറ്റില്‍ നല്‍കുന്ന ലിങ്കില്‍ അപ്‌ലോഡ് ചെയ്യണം.
- ഐ ടി സ്കൂളിന്റെ സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ സമ്പൂര്‍ണ്ണയുടെ Username-ഉം Password-ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക
- നിലവില്‍ സംപൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓരോ ക്ലാസുകളിലെയും വിദ്യാര്‍ഥികളുടെ എണ്ണം തുറന്ന് വരുന്ന പേജില്‍ ദൃശ്യമാകും. എല്ലാ വിദ്യാര്‍ഥികളെയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്താത്ത വിദ്യാലയങ്ങളില്‍ ഈ കണക്കുകള്‍ ശരിയാവണമെന്നില്ല.
- ഇവിടെ ലഭിക്കുന്ന സംഖ്യകള്‍ ശരിയല്ലെങ്കില്‍ Edit Button ക്ലിക്ക് ചെയ്ത് ഇവയുടെ സ്ഥാനത്ത് ആറാം പ്രവര്‍ത്തിദിവസമനുസരിച്ച് റോളുകളിലുള്ള കുട്ടികളുടെ സംഖ്യകള്‍ ചേര്‍ക്കുക.
- വിവരങ്ങള്‍ ശരിയാണെന്നുറപ്പാക്കി പ്രിന്റ് എടുക്കുകയും കണ്‍ഫേം ചെയ്യുകയും ചെയ്യുക.Confirm ചെയ്തതിന് ശേഷം Edit ചെയ്യുക സാധ്യമല്ല.
- ഇതിന്റെ പ്രിന്റ്ഔട്ട് ബന്ധപ്പെട്ട DEO/AEO ഓഫീസുകളില്‍ നല്‍കണം
- സംശയങ്ങള്‍ക്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0491-2520085
- ഒമ്പതാം തീയതി തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ ആറാം പ്രവര്‍ത്തി ദിവസവിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
- അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ ശരിയാണെന്നുറപ്പ് വരുത്തിയതിന് ശേഷം മാത്രം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാവൂ (Click Here to Finalize your Data Entry എന്ന ബട്ടണ്‍ അമര്‍ത്താവൂ).
- 2009 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ നല്‍കിയ ആറാം പ്രവര്‍ത്തിദിവസ റിപ്പോര്‍ട്ടപകള്‍ ഹരിശ്രീ സൈറ്റിലെ 6th Day Reportഎന്ന ലിങ്കില്‍ നിന്നും ലഭിക്കുന്നതാണ്. ഈ പേജ് തുറന്ന് വരുമ്പോള്‍ ലഭിക്കുന്ന പേജില്‍ സ്കൂള്‍ കോഡ് നല്‍കി View Report എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ മതി
- വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ ഹരിശ്രീ ഹെല്‍പ്പ് ഫയലിലുണ്ട്