അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SITC Forum പ്രവര്‍ത്തനമേഖല വിപുലപ്പെടുത്താനാഗ്രഹിക്കുന്നു.ആലോചനായോഗം ജൂലൈയില്‍

പാലക്കാട് ജില്ലയില്‍ എസ് ഐ ടി സിമാരുടെ കൂട്ടായ്‌മ ലക്ഷ്യമാക്കി രൂപീകരിച്ച എസ് ഐ ടി സി ഫോറം ഈ കൂട്ടായ്മ കൂടുതല്‍ വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നു. സമാനമനസ്‌കരായ മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ കൂടി ഉള്‍ക്കൊള്ളിച്ച് സംസ്ഥാനതലത്തില്‍ എസ് ഐ ടി സി ഫോറം രൂപീകരിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ആദ്യപടിയായി ജൂലൈ ആദ്യവാരത്തില്‍ പാലക്കാട് ഒരു സംഗമം സംഘടിപ്പിക്കാനാഗ്രഹിക്കുന്നു. മറ്റു ജില്ലകളിലോ ഉപജില്ലകളിലോ നിലവിലുള്ള ഫോറങ്ങളെയും ഫോറങ്ങള്‍ നിലവിലില്ലാത്ത പ്രദേശങ്ങളില്‍ പുതുതായി ഫോറങ്ങള്‍ രൂപീകരിച്ചും ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന ആര്‍ക്കും ഈ സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന ആലോചനായോഗത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 9447354397, 9846055463, 9497628754 എന്നിവയിലേതെങ്കിലും നമ്പറില്‍ ബന്ധപ്പെടുകയോ sitcforumpkd@gmail.com എന്ന മെയിലിലൂടെയോ ചുവടെ നല്‍കിയ ലിങ്ക് വഴിയോ ഞങ്ങളെ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിക്കുന്നു.
Link for Registration

Post a Comment

Previous Post Next Post