മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ടൈം ടേബിള്‍ മാറുന്നു.

പുതിയ അധ്യയന വര്‍ഷം മുതല്‍ ക്ലാസ് ടൈം ടേബിളില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശം. നിലവിലുള്ള ഏഴ് പീരിയഡുകള്‍ എട്ടാക്കാനാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് ഉച്ചഭക്ഷണസമയം ഉച്ചക്ക് 12.55-മുതല്‍  1.30 വരെയായിരിക്കും. ക്ലാസുകള്‍ ആരംഭിക്കുന്ന സമയത്തിലും അവസാനിക്കുന്ന സമയത്തിലും മാറ്റമുണ്ടാകില്ല. ആഴ്ചയില്‍ അധികമായി ലഭിക്കുന്ന അഞ്ച് പീരിയഡുകള്‍ കലാകായിക പഠനത്തിന് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനാല്‍ ഐ ടി പഠിപ്പിക്കുന്നതിനുപയോഗിച്ചിരുന്ന മറ്റു വിഷയങ്ങളുടെ നഷ്ടപ്പെട്ട പീരിയഡുകള്‍ തിരികെ നല്‍കാന്‍ സാധിക്കും. അധ്യാപകസംഘടനകളുമായി വിശദമായ ചര്‍ച്ചക്ക് ശേഷം മാത്രമേ ഇത് നടപ്പിലാകൂ.

Post a Comment

Previous Post Next Post