പ്രൊമോഷനിലൂടെ
ഗസറ്റഡ് തസ്തികയില്‍ നിയമിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് പി.എസ്.സി.
വെരിഫിക്കേഷന്‍ നടത്തേണ്ടതില്ല എന്ന ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചു.ഭാവിയിലുണ്ടാകുന്ന എല്ലാ പി.എസ്.സി. നിയമനങ്ങളിലും പോലീസ്
വെരിഫിക്കെഷന്‍ റിപ്പോര്‍ട്ടിനു പുറമെ പി.എസ്.സി.യുടെ വെരിഫിക്കേഷന്‍
റിപ്പോര്‍ട്ടും കൂടി വാങ്ങിയതിനുശേഷമേ നിയമനങ്ങള്‍ റെഗുലറൈസ് ചെയ്യാവൂ
എന്ന് എല്ലാ നിയമനാധികാരികളെയും ചുമതലപ്പെടുത്തിക്കൊണ്ടും ഇതു സംബന്ധിച്ച
ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നതാണെന്നും
സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഇതനുസരിച്ച് നിയമനങ്ങള്‍ റെഗുലറൈസ്
ചെയ്യുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. പബ്ലിക്
സര്‍വീസ് കമ്മീഷന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ ചില പ്രായോഗിക തടസങ്ങള്‍
ചൂണ്ടിക്കാണിക്കുകയും ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ
മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി
വരുത്തിയിട്ടുള്ളത്.