അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പതിനൊന്നാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി.യോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ അര്‍ഹരാണ്. ഉയര്‍ന്ന പ്രായപരിധി 2014 ജൂണില്‍ 20 വയസ് (പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധി 22 വയസ്). അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മേയ് 22 വരെ അതത് സ്‌കൂളുകളില്‍ നിന്നും നൂറ് രൂപയ്ക്ക് ലഭിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന 130 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് സഹിതം ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പാളിന് മേയ് 19 നകം അപേക്ഷ നല്‍കിയാല്‍ തപാലിലും ലഭിക്കും. പട്ടികജാതി/വര്‍ഗ അപേക്ഷകര്‍ക്ക് തുക യഥാക്രമം 50 രൂപയും 80 രൂപയും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റിലും (www.ihrd.ac.in) ലഭിക്കും. പൂരിപ്പിച്ച അപേക്ഷ പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന നൂറ് രൂപയുടെ (പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ക്ക് 50 രൂപ) ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ബന്ധപ്പെട്ട സ്‌കൂളില്‍ അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 22. ഓരോ സ്‌കൂളിനും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നടത്തും. വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് അപേക്ഷിക്കാം. കവറിന് പുറത്ത് പതിനൊന്നാം സ്റ്റാന്റേര്‍ഡ് പ്രവേശനത്തിനുള്ള അപേക്ഷ എന്ന് വ്യക്തമായി എഴുതണം. അപേക്ഷാഫോറത്തിന്റെ വിലയായി മണി ഓര്‍ഡര്‍, പോസ്റ്റല്‍ ഓര്‍ഡര്‍, ചെക്ക് മുതലായവ സ്വീകരിക്കില്ല. 
Notification:Prospectus: Application form
 എട്ടാം ക്ലാസ് പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ എട്ടാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് അഞ്ചാം തീയതി വരെ സമര്‍പ്പിക്കാം. അപേക്ഷാ ഫാറവും പ്രോസ്‌പെക്ടസും അതത് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നും ലഭിക്കും. പ്രവേശന പരീക്ഷ മെയ് ഏഴിന് രാവിലെ 10 മണി മുതല്‍ 11.30 വരെ.

Post a Comment

Previous Post Next Post