ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷ

               പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷയുമായി ബന്ധപ്പെട്ട് ചില അധ്യാപകര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടിയാണ് ഇവിടെ നല്‍കുന്നത്. IEDS വിഭാഗത്തിലെ Visually Impaired(VI) ഒഴികെയുള്ള വിദ്യാര്‍ഥികള്‍ക്ക് സാധാരണ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇതിന് നിയോഗിച്ച അധ്യാപകരുടെ സഹായത്തോടെയാണ് പരീക്ഷ നടത്തേണ്ടത്. കാഴ്ചക്കുറവുള്ള വിദ്യാര്‍ഥികള്‍ക്ക് (Visually Impaired) തിയറി പരീക്ഷ ജനറല്‍ വിഭാഗത്തിന്റെ ചോദ്യപേപ്പര്‍ ഉപയോഗിച്ച് സ്ക്രൈബിന്റെ സഹായത്തോടെയും പ്രാക്ടിക്കല്‍ പരീക്ഷ പരീക്ഷാഭവന്‍ തയ്യാറാക്കി നല്‍കുന്ന പ്രത്യേക ചോദ്യപേപ്പര്‍ ഉപയോഗിച്ചുമാണ് നടത്തേണ്ടത്. തിയറി പരീക്ഷ അവസാനിച്ചു കഴിഞ്ഞാല്‍ Finish Exam നല്‍കി പരീക്ഷ അവസാനിപ്പിക്കുകയും മാര്‍ക്ക് എന്റര്‍ ചെയ്യുന്ന ജാലകത്തില്‍ പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്കിന്റെ മാര്‍ക്ക് ചേര്‍ക്കേണ്ടതുമാണ്. പരീക്ഷാഭവന്‍ നല്‍കുന്ന ചോദ്യപേപ്പര്‍ ഉപയോഗിച്ച് നടത്തുന്ന പ്രാക്ടിക്കല്‍ നടത്തുകയും ഇതിന്റെ മാര്‍ക്ക് റിസള്‍ട്ട് ഷീറ്റിന്റെ അടിയില്‍ എഴുതിച്ചേര്‍ക്കുകയും വേണം . തിയറിയുടെയും റിക്കോര്‍ഡിന്റെയും മാര്‍ക്കുകള്‍ രേഖപ്പെടുത്തിയുട്ടുണ്ടാവും എന്നതിനാല്‍ അവ ചേര്‍ക്കേണ്ടതില്ല.

Post a Comment

Previous Post Next Post