രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ദേശീയ പെന്‍ഷന്‍ പദ്ധതി: 20 നു മുമ്പ് രജിസ്‌ട്രേഷന്‍ ചെയ്യണം

ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും ദേശീയ പെന്‍ഷന്‍ പദ്ധതി വിഹിതം കുറവ് ചെയ്യേണ്ടതിനാല്‍ 2013 ഏപ്രില്‍ ഒന്നിന് ശേഷം സര്‍വ്വിസില്‍ വന്നതും ഇതുവരെ പ്രാണ്‍ രജിസ്‌ട്രേഷന്‍ നടത്താത്തതുമായ ജീവനക്കാര്‍ ഫെബ്രവരി 20 ന് മുമ്പ് അതത് ജില്ലാ ട്രഷറിയിലെത്തി പ്രാണ്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ആവശ്യത്തിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ അവരുടെ നിയമന ഉത്തരവിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. ബുക്കിന്റെ ഒറിജിനല്‍, 3.5 സെ.മി. ത 2.5 സെ.മി. വലിപ്പത്തിലുളള രണ്ട് കളര്‍ ഫോട്ടോകള്‍, ഡി.ഡി.ഒ ഒപ്പിട്ട് നല്‍കുന്ന ഉദ്യോഗവിവരം സംബന്ധിച്ച ഡേറ്റാഷീറ്റ് എന്നിവ കരുതണം. ഫെബ്രുവരി മാസത്തെ ശമ്പള വിതരണ നടപടികള്‍ പെന്‍ഷന്‍ അടവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ മാസം 20 നു മുമ്പ് പ്രാണ്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന ജീവനക്കാരുടെ ശമ്പളബില്ലുകള്‍ മാത്രമേ സ്പാര്‍ക്ക് വഴി ട്രഷറിയില്‍ എത്തുകയുളളൂ എന്ന് ട്രഷറി അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post