അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ ബി.എച്ച്.എസ്.എസിനെ വരുന്ന മൂന്നു വര്‍ഷത്തെ കേരള സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയതായി പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. പാലക്കാട് നടന്ന 54-ാമത് സ്‌കൂള്‍ കലോത്സവത്തിനിടെ ആലത്തൂര്‍ ബി.എച്ച്.എസ്.എസിലെ പ്രിന്‍സിപ്പാളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കലോത്സവ ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ(ജനറല്‍) വി.കെ.സരളമ്മയെ അരമണിക്കൂറോളം ബന്ദിയാക്കിയതു സംബന്ധിച്ച അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണിത്.

Post a Comment

Previous Post Next Post