ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

CE SCORE USER GUIDE

മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിന് സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നു. 


സമയക്രമം 
സ്കൂള്‍ തലത്തില്‍ സി ഇ മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കേണ്ട ദിവസം :- 2014 February 5
പ്രസിദ്ധീകരിച്ച സ്കോറുകള്‍ പരീക്ഷാ ഭവന്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ടത് ഫെബ്രുവരി 15 മുതല്‍ 28 വരെ
അപ്‌ലോഡ് ചെയ്ത സ്കോറുകളുടെ പ്രിന്റ് ഔട്ട് ഡി ഇ ഒ ഓഫീസുകളില്‍ എത്തിക്കേണ്ട അവസാനദിനം :- February 28-ന് വൈകുന്നേരം 5 മണി
അപ്‌ലോഡ് ചെയ്യേണ്ട വിധം
കേരള പരീക്ഷാ ഭവന്‍ സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ച് CE Score Uploading site-ല്‍ പ്രവേശിക്കുക
തുറന്നു വരുന്ന പേജില്‍ School Code -യൂസര്‍ ഐ ഡി യായും A List തയ്യാറാക്കുന്നതിനുപയോഗിച്ച പാസ്‌വേര്‍ഡും നല്‍കി നിങ്ങളുടെ സ്കൂളിന്റെ പേജിലേക്ക് പ്രവേശിക്കുക
 തുറന്നു വരുന്ന പേജില്‍ ആദ്യത്തെ വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി OK ബട്ടണ്‍ അമര്‍ത്തുക


ഇപ്പോള്‍ ആദ്യ വിദ്യാര്‍ഥിയുടെ സ്കോറുകള്‍ രേഖപ്പെടുത്തുന്നതിനുള്ള ജാലകം തുറന്നു വരും. ഈ പേജില്‍ സ്കോറുകള്‍ രേഖപ്പെടുത്തി സേവ് ചെയ്യുമ്പോള്‍ തൊട്ടടുത്ത രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തിയ പേജ് ദൃശ്യമാകും. ഈ വിധത്തില്‍ സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളുടെ സ്കോറുകളും അപ്‌ലോഡ് ചെയ്യാവുന്നതാണ്.
എല്ലാ കുട്ടികളുടെയും മാര്‍ക്കുകള്‍ ഉള്‍പ്പെടുത്തിയതിനു ശേഷം VIEW CE MARKS എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ രേഖപ്പെടുത്തിയ മാര്‍ക്കുകളുടെ ലിസ്റ്റ് പി ഡി എഫ് മാതൃകയില്‍ ലഭിക്കുന്നതാണ്. ഇത് ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്

ഇത്തവണ പുതുതായി ഉള്‍പ്പെടുത്തിയ ബട്ടണുകളില്‍  ഒന്നാണ് VIEW STATISTICS. നിങ്ങള്‍ രേഖപ്പെടുത്തിയ വിവരങ്ങളുടെ സംക്ഷിപ്തരൂപം ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ ലഭിക്കുന്നതാണ്
ഇതു വരെ അപ്‌ലോഡ് ചെയ്തതിന്റെ വിശദാംശങ്ങളും ഇനി എത്ര പേരുടെ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യാനുണ്ട് എന്നതുമെല്ലാം ഇവിടെ നിന്നും അറിയാവുന്നതാണ്
ഇവിടെ ചുവടെയുള്ള View List Button അമര്‍ത്തിയാല്‍  ഇനിയും വിവരങ്ങള്‍ ചേര്‍ക്കാത്ത കുട്ടികളുടെ രജിസ്റ്റര്‍ നമ്പരും പേരുമുള്‍പ്പെട്ട ലിസ്റ്റ് പുതിയ ജാലകത്തില്‍ ലഭിക്കും


ഇത്തരത്തില്‍ എല്ലാ വിദ്യാര്‍ഥികളുടെയും സ്കോറുകള്‍ അപ്‌ലോഡ് ചെയ്തതിനു ശേഷം Confirm ബട്ടന്‍ അമര്‍ത്തുക അപ്പോള്‍ ഇനിയും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്ന ഒരു ഡയലോഗ് ബോക്സ് തുറന്നു വരും.

 ഇനിയും വിശദാംശങ്ങള്‍ ചേര്‍ക്കാനുണ്ടെങ്കില്‍ Cancel ബട്ടണ്‍ അമര്‍ത്തി അവരുടെ മാര്‍ക്കുകള്‍ കൂടി രേഖപ്പെടുത്തിയതിനു ശേഷം Confirm ചെയ്യുക. മാര്‍ക്കുകള്‍ ചേര്‍ത്തുകഴിഞ്ഞു എങ്കില്‍ OK അമര്‍ത്തുക. വീണ്ടുമൊരിക്കല്‍ കൂടി മെസ്സേജ് ആവര്‍ത്തിക്കും. തുടര്‍ന്ന് OK അമര്‍ത്തുന്നതോടെ നിങ്ങളുടെ സ്കൂളിലെ വിശദാംശങ്ങള്‍ അപ‌ലോഡ് ആയിക്കഴിഞ്ഞിട്ടുണ്ടാവും. 
VIEW CE MARKS അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന പ്രിന്റ് ഔട്ട് പരിശോധിച്ച് പ്രധാനാധ്യാപകന്റെ സര്‍ട്ടിഫിക്കറ്റും( സര്‍ട്ടിഫിക്കറ്റ് എഴുതിച്ചേര്‍ക്കണം) ഒപ്പും സീലും സഹിതം സീല്‍ ചെയ്ത കവറിലാക്കി പെബ്രുവരി 28-ന് വൈകുന്നേരം DEO ഓഫീസിലെത്തിക്കണം

ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍
ഒറ്റപ്പാലം വിദ്യാഭ്യാസജില്ല
ശ്രീ കൃഷ്‌ണകുമാര്‍  KPSMMHS വരോട്  9495888808
ശ്രീ ബിജു പരുതൂര്‍ എച്ച് എസ് പള്ളിപ്പുറം 9447266389
മണ്ണാര്‍ക്കാട്  വിദ്യാഭ്യാസജില്ല
ശ്രീ ഇഖ്ബാല്‍ എം കെ ജി ഒ എച്ച് എസ് എടത്തനാട്ടുകര 9447266464
പാലക്കാട് വിദ്യാഭ്യാസജില്ല
ശ്രീ സുജിത്ത് എസ് ജി എച്ച് എസ് വെണ്ണക്കര  9447939995

Post a Comment

Previous Post Next Post