രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

രക്തസാക്ഷിദിനം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ ബലികഴിച്ചവരുടെ സ്മരണാര്‍ത്ഥം രാജ്യമൊട്ടുക്ക് ജനുവരി 30(വ്യാഴം) മൗനാചരണം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തും രാവിലെ 11 മണിക്ക് രണ്ടുമിനിട്ട് മൗനം ആചരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഈ സമയം ഓരോരുത്തരും അവരവരുടെ സഞ്ചാരവും പ്രവര്‍ത്തനവും നിര്‍ത്തിവച്ച് വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് രണ്ടുമിനിട്ട് മൗനം ആചരിക്കണം. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലും എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സംസ്ഥാനതല ചടങ്ങുകള്‍ രാവിലെ 11 മണിക്ക് ആരംഭിക്കും. സ്വാതന്ത്ര്യലബ്ധിക്കായി ജീവന്‍ ബലികഴിച്ചവരെ ചടങ്ങില്‍ സ്മരിക്കും.

Post a Comment

Previous Post Next Post