സംസ്ഥാന ഗവ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി എ (4%) നവംബര്‍ മാസശമ്പളം മുതല്‍ നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംസ്ഥാന സ്‌കൂള്‍ കലോത്സവം : വിക്ടേഴ്‌സ് ചാനലില്‍ തത്സമയ സംപ്രേഷണം

സ്‌കൂള്‍ കലോത്സവം ഐ.ടി.@സ്‌കൂള്‍ വിക്ടേഴ്‌സ് ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്യും. മത്സരഫലങ്ങളും തത്സമയം തന്നെ എത്തിക്കും. വിജയികളുടെ കലാപ്രകടനങ്ങളും അഭിമുഖങ്ങളും സംപ്രേഷണം ചെയ്യും. ഐ.ടി.@സ്‌കൂള്‍ മൊബൈല്‍ഫോണിനുവേണ്ടി ഗൂഗിളിന്റെ പോസ്റ്ററിലുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്ത് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ കലോത്സവവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ലഭിക്കും. കൂടാതെ www.schoolkalolsavam.in ല്‍ ഇഷ്ടമുള്ള വേദി തിരഞ്ഞെടുത്ത് കാണുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിക്ടേഴ്‌സിന്റെ www.victers.itschool.gov.inഎന്ന ലൈവ് സ്ട്രീമിങ്ങും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രാദേശിക കേബിള്‍ ശൃംഖലകളിലും ഏഷ്യാനെറ്റ് ഡിജിറ്റല്‍ ഉള്‍പ്പെടെയുള്ള ഡി.ടി.എച്ച് കളിലും ഐ.ടി @സ്‌കൂള്‍ വിക്ടേഴ്‌സ് ചാനല്‍ ലഭിക്കും

2 Comments

Previous Post Next Post