ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ക്രിസ്‍തുമസ് ആശംസകള്‍ DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംരംഭകത്വ ദിനം (SITC യോഗം)



തൊഴില്‍ അന്വേഷകരല്ലാതെ തൊഴില്‍ സൃഷിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുന്നതിന് ദീര്‍ഘവീക്ഷണത്തോടെ വിപുലമായ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ബുദ്ധിയും പ്രവര്‍ത്തനശേഷിയും സംസ്ഥാനത്തിനകത്തുതന്നെ പ്രയോജനപ്പെടുത്തി കോരളത്തില്‍തന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷിച്ചെടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച അവബോധം സമൂഹത്തില്‍ ഉണ്ടാക്കുന്നതിനുവേണ്ടി 12/09/2013 വ്യാഴാഴ്ച സംരംഭകത്വ ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി സ്കൂള്‍ കോളേജു വിദ്യാര്‍ത്ഥികളില്‍ അവബോധവും താല്‍പര്യവും ഉണ്ടാക്കുന്നതിന് 12/092013 ന് ഉച്ചയ്ക്ക് 1 മണിമുതല്‍ 1.30 വരെ ബഹു കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളോട് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സംവദിക്കുന്നതാണ്. ഇതിനായി ജില്ലയിലെ എല്ലാ ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി VHSE ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ബഹു. മുഖ്യമന്ത്രിയുടെ സന്ദേശം തല്‍സമയം കാണുന്നതിനും കേള്‍ക്കുന്നതിനുമുള്ള ക്രമീകരണങ്ങള്‍ സ്കൂള്‍ പ്രഥമാദ്ധ്യപിക/പ്രഥമാദ്ധ്യാപകന്‍ ഒരുക്കേണ്ടതാണ്. ഇതു സംബന്ധിച്ച ക്രീകരണങ്ങള്‍ സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പരിശീലനം ജില്ലയിലെ എല്ലാ ഹൈസ്കൂള്‍ ഹയര്‍സെക്കന്ററി VHSE ഐ ടി കോര്‍ഡിനേറ്റര്‍മാര്‍ക്കും 10/09/2013 ന് വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ച് നല്‍കുന്നതാണ്. ഓരോ വിദ്യാഭ്യാസ ജില്ലയിലേയും പരിശീലന കേന്ദ്രങ്ങളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു. അന്നേദിവസം സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍മാരെ നിര്‍ബന്ധമായി പരിശീലനത്തിന് അയക്കേണ്ടതാണ്. 12/9/2013 ന് ബഹു. കേരള മുഖ്യമന്ത്രിയുടെ സന്ദേശം അവസാനിച്ചശേഷം പ്രഥമാദ്ധ്യപിക/പ്രഥമാദ്ധ്യാപകന്‍ തങ്ങളുടെ സ്കൂളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ itspalakkad.blogspot.in എന്ന ബ്ളോഗില്‍ 5 മണിക്കു മുന്‍പായി രേഖപ്പെടുത്തേണ്ടതാണ്. ഈ പരിപാടി വിജയകരമായി നടത്തുന്നതിന് സ്കൂളിലെ അദ്ധ്യാപക രക്ഷാകതൃസമതിയുടെ സഹകരണവും തേടേണ്ടതാണ്.
വിദ്യാഭ്യാസ ജില്ല
പരിശീലന കേന്ദ്രം
Date
പാലക്കാട്
ജില്ലാറിസോഴ്സ് കേന്ദ്രം ഐടി@സ്കൂള്‍പ്രോജക്ട് ,പാലക്കാട്(DRC Palakkad)
10/09/13--Time10 am
ഒറ്റപ്പാലം
GHSS Ottapalam East
10/09/13--Time 2pm

Post a Comment

Previous Post Next Post