ഒക്ടോബര്‍ 18 ശനിയാഴ്‍ച ക്ലസ്റ്റര്‍ യോഗം നടത്തുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സംരംഭകത്വദിനം(Entrepreneurship day)


Entrepreneurship day(സംരംഭകത്വദിനം)-ത്തോടനുബന്ധിച്ച് കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി സെപ്തംബര്‍ 12-ന് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സന്ദേശം വ്യാഴാഴ്ച്ച ഉച്ചക്ക് ഒരുമണി മുതല്‍ ഒന്നര വരെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികള്‍ക്ക്(9,10,+1,+2 ക്ലാസുകളിലെ) കാണുന്നതിന് അവസരമൊരുക്കണം.വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ബുദ്ധിയും പ്രവര്‍ത്തനശേഷിയും സംസ്ഥാനത്തിനകത്തുതന്നെ പ്രയോജനപ്പെടുത്തി കേരളത്തില്‍തന്നെ മികച്ച തൊഴില്‍ അവസരങ്ങള്‍ സൃഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഇത് സംബന്ധിച്ച അവബോധവും താല്‍പര്യവും സ്കൂള്‍ കോളേജു വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്നതിന് ഇത് തുടക്കമാകും എന്നാണ് വിലയിരുത്തുന്നത്. www.youtube.com/oommenchandykerala എന്ന് ബ്രൗസറിന്റെ അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്ത് നല്‍കിയാല്‍ പേജ് ലഭിക്കുന്നതാണ്. ഇതിനായി Firefox അല്ലെങ്കില്‍ Google Chrome എന്നീ ബ്രൗസറുകള്‍ ഇപയോഗിക്കാവുന്നതാണ്. ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ഇതിന്റെ ട്രയല്‍ ലഭ്യമാകുന്നതാണ്. എല്ലാ സ്കൂളുകളും ഇത് പരമാവധി പ്രയോജനപ്പെടുത്തണം. നാളെ ഉച്ചക്ക് ഇതിന്റെ പ്രക്ഷപണസമയത്ത് കുട്ടികള്‍ സ്കൂളുകളില്‍ ഉണ്ടാവുന്നതിനുള്ള സംവിധാനം സ്കൂളുകള്‍ നടത്തേണ്ടതാണ്. സംപ്രേക്ഷണം ദൃശ്യമാക്കുന്നതിന് ഇന്റര്‍നെറ്റ് സൗകര്യമുള്ള ക്ലാസ് മുറികളോ ലാബുകളിലോ സൗകര്യങ്ങള്‍ ഒരുക്കണം. വിക്ടേഴ്സ് ചാനലിലും ഇത് ലഭ്യമാകുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഇതിന്റെ Video output ലഭ്യമായില്ലെങ്കില്‍ ശബ്ദസംപ്രേക്ഷണം കുട്ടികളെ കേള്‍പ്പിക്കണം. സംപ്രേക്ഷണത്തിനു ശേഷം ഇതിന്റെ ഫീഡ് ബാക്ക് (പ്രോഗ്രം നടത്തിയതിന്റെ ഫോട്ടോ ഉള്‍പ്പെടെ) അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതിനുള്ള ലിങ്കുകള്‍ ബ്ലോഗില്‍ നല്‍കുന്നതാണ്.

www.youtube.com/oommenchandykerala എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെക്കാണുന്ന ജാലകം ദൃശ്യമാകും
 ഈ ജാലകത്തിലെ All Activities എന്ന ആരോയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന Uploads എന്നതില്‍ ക്ലിക്ക് ചെയ്താല്‍ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട Thumbnail ദൃശ്യമാകും. വീഡിയോയില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് fullscreen ആക്കുകയും esc കീയില്‍ ക്ലിക്ക് ചെയ്ത് fullscreen ഒഴിവാക്കുകയും ചെയ്യാം.
 

Post a Comment

Previous Post Next Post