ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്ലസ് വണ്‍ : നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്

ഏകജാലക രീതിയിലുള്ള പ്ലസ്‌വണ്‍ പ്രവേശനത്തിന്റെ നാലാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്(ആഗസ്റ്റ് 6) പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. സപ്ലിമെന്ററി ലിസ്റ്റില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് ഏഴിനോ ആഗസ്റ്റ് 12 ന് വൈകിട്ട് നാല് മണിക്ക് മുമ്പോ അതത് സ്‌കൂളുകളില്‍ പ്രവേശനം നേടണം. അലോട്ട്‌മെന്റ് വിവരങ്ങള്‍www.hscap.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. സപ്ലിമെന്ററി ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് താത്ക്കാലിക പ്രവേശനം നേടാനാവില്ല. അലോട്ട്‌മെന്റ് ലഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

Post a Comment

Previous Post Next Post