ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SETIGAM for സൂചക സംഖ്യകള്‍&സ്റ്റാറ്റിസ്റ്റിക്സ്

പത്താം ക്ലാസ് ഗണിത പുസ്തകത്തിലെ ബാക്കിയുള്ള രണ്ട് അധ്യായങ്ങളിലെ SETIGAM-കള്‍ തയ്യാറാക്കി പ്രമോദ് മൂര്‍ത്തി സാര്‍ വീണ്ടും നമ്മുടെ സഹായത്തിനെത്തിയിരിക്കുന്നു. ഗണിതത്തിലെ പ്രശ്നങ്ങള്‍ എങ്ങനെ നിര്‍ധാരണം ചെയ്യണമെന്നത് അതിന്റെ ക്രമമായ രീതിയിലൂടെ ചെയ്യാന്‍ സാധ്യമായ രീതിയിലാണ് ഓരോ SETIGAM-ഉം അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡയറ്റ് തയ്യാറാക്കിയ ചോദ്യങ്ങളാണ് ഇത്തവണ സൂചക സംഖ്യകള്‍ , സ്റ്റാറ്റിസ്റ്റിക്ക്സ് എന്നീ അധ്യായങ്ങള്‍ ആണ് ഇത്തവണ അദ്ദേഹം നമുക്കായി അവതരിപ്പിക്കുന്നത് .താഴെത്തന്നിരിക്കുന്ന ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .കമ്പ്യൂട്ടറില്‍ സേവ് ചെയ്ത ഈ Setgam Extract ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇതോടെ പത്താം ക്ലാസിലെ ഗണിതത്തിലെ എല്ലാ അധ്യായങ്ങളും പരിചയപ്പെടുത്തുന്നതിനും കുട്ടികള്‍ക്ക് അവരുടെ അറിവ് സ്വയം പരിശോധിക്കുന്നതിനുമുള്ള ഒരു സാധ്യത നമുക്ക് അവതരിപ്പിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍
സൂചകസംഖ്യകള്‍  സ്റ്റാറ്റിസ്റ്റിക്സ് 

1 Comments

Previous Post Next Post