അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സെപ്റ്റംബറില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പാളിന് ഡിസംബര്‍ 16നകം നിശ്ചിത ഫോറങ്ങളില്‍ അപേക്ഷിക്കണം. പുനര്‍മൂല്യനിര്‍ണയം പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 100 രൂപയും ഉത്തരക്കടലാസിന്റെ പകര്‍പ്പ് പേപ്പറൊന്നിന് 300 രൂപയുമാണ് ഫീസ്. അപേക്ഷാ ഫോറങ്ങള്‍ സ്‌കൂളുകളിലും ഹയര്‍സെക്കണ്ടറി പോര്‍ട്ടലിലും ലഭിക്കും. അപേക്ഷകള്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. പ്രിന്‍സിപ്പാള്‍മാര്‍ സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാസെക്രട്ടറി ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡിസംബര്‍ 20നകം അപ് ലോഡ് ചെയ്യണം.

Post a Comment

Previous Post Next Post