സംസ്ഥാന ശിശുക്ഷേമ സമിതി കേരള സർക്കാരിന്റെ അനുമതിയോടെ നവംബർ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിന സ്റ്റാമ്പിന് ചിത്രരചന ക്ഷണിച്ചു. 'കേരള സംസ്ഥാന ശിശുക്ഷേമ സമിതി - കരുതലിന്റെയും സംരക്ഷണത്തിന്റെയും 75 വർഷങ്ങൾ എന്ന ആശയത്തെ ആസ്പദമാക്കി നാല് മുതൽ പ്ലസ്ടു തലം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് ചിത്രരചനാമത്സരത്തിൽ പങ്കെടുക്കാം.
- ചിത്രങ്ങൾക്ക് ജലഛായം, പോസ്റ്റർ കളർ, ക്രയോൺസ്, ഓയിൽ പെയിന്റ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. 15x12 സെന്റിമീറ്റർ അനുപാതത്തിലായിരിക്കണം ചിത്രരചന നടത്തേണ്ടത്.
- സ്റ്റാമ്പിന്റെ വലിപ്പമായ 5x4 സെന്റിമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാൽ വിശദാംശങ്ങൾ വ്യക്തമാകുന്ന തരത്തിൽ പശ്ചാത്തലവും നിറങ്ങളും രചനാ സാമഗ്രികളും കൊണ്ട് ചിത്രരചന നിർവഹിക്കണം.
- തിരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരച്ച വിദ്യാർഥിക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും, പഠിക്കുന്ന വിദ്യാലയത്തിന് റോളിങ് ട്രോഫിയും നൽകി നവംബർ 14 ന് ശിശുദിനസ്റ്റാമ്പ് പ്രകാശന ചടങ്ങിൽ വച്ച് ആദരിക്കും.
- വിദ്യാർഥിയുടെ പേര്, ക്ലാസ്, വയസ്സ്, സ്‌കൂളിന്റെയും വിദ്യാർഥിയുടെയും ഫോൺ നമ്പരോടുകൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ് മുദ്ര പതിപ്പിച്ച് സാക്ഷിപ്പെടുത്തിയിരിക്കണം.
- ചിത്രരചനകൾ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേ സമിതി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ നവംബർ അഞ്ചിനകം ലഭ്യമാക്കണം.
- കവറിനു പുറത്ത് ശിശുദിനസ്റ്റാമ്പ് – ‘കേരള സംസ്ഥാന ശിശുക്ഷേമ സമിതി - കരുതലിന്റെയും സംരക്ഷണത്തിന്റെയും 75 വർഷങ്ങൾ’ എന്ന് രേഖപ്പെടുത്തിയിരിക്കണം.
