2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

NMMSE സ്‍കോളര്‍ഷിപ്പ് 2026-27 അപേക്ഷ സമര്‍പ്പണം

 


2026-26 അധ്യയനവര്‍ഷത്തെ നാഷണല്‍ മീന്‍സ് -കം- മെറിറ്റ് സ്‍കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാവുന്നത്. സ്കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നുള്ള നാല് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 12000 രൂപ വീതം സ്‍കോളര്‍ഷിപ്പ് ലഭിക്കും . ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചുവടെ . 

ആര്‍ക്കൊക്കെ അപേക്ഷിക്കാം
  • 2026-27 അധ്യയനവര്‍ഷം കേരളത്തിലെ ഗവ / എയ്‍ഡഡ് വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി ആയിരിക്കണം(റസിഡന്‍ഷ്യല്‍ സ്കൂളുകളിലും കേന്ദ്രീയ വിദ്യാലയത്തിലും നവോദയ സ്കൂളുകളിലും പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല)
  • എഴാം ക്ലാസ് വാര്‍ഷിക പരീക്ഷയില്‍ 55% ല്‍ അധികം മാര്‍ക്ക് കരസ്ഥമാക്കിയിരിക്കണം (SC/ST വിഭാഗം വിദ്യാര്‍ഥികള്‍ക്ക് 50% മതിയാകും)
  • കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നര ലക്ഷത്തില്‍ കവിയരുത്
സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കുന്ന രീതി
  • 90 മിനിട്ട് വീതമുള്ള Part I – Mental Ability Test (MAT),  Part II – Scholastic Aptitude Test (SAT) എന്നീ രണ്ട് പരീക്ഷകളുടെ സ്കോറിന്റെ അടിസ്ഥാനത്തിലാകും കുട്ടികളെ തിരഞ്ഞെടുക്കുക
  • Mental Ability Test (MAT) പരീക്ഷയില്‍ മാനസികശേഷി പരിശോധിക്കുന്ന 90 Multiple Choice Questions ആവും ഉണ്ടാവുക
  • Scholastic Aptitude Test (SAT) ക്ക് 7,8 ക്ലാസുകളിലെ സോഷ്യല്‍ സയന്‍സ് (35 മാര്‍ക്ക്) സയന്‍സ് (35മാര്‍ക്ക്) ഗണിതം (20 മാര്‍ക്ക്) , എന്നിവയില്‍ നിന്നുള്ള ചോദ്യങ്ങളാവും ഉണ്ടാവുക
  • ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നഡ മീഡിയം ചോദ്യപേപ്പറുകള്‍ ലഭ്യമാണ്
  • രണ്ട് പരീക്ഷകള്‍ക്കും 40% മാര്‍ക്ക് ലിച്ചിരിക്കണം
  • കേരളത്തില്‍ നിന്നും ആകെ 3473 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത് എന്നതിനാല്‍  40% മാര്‍ക്ക് ലഭിക്കുന്നവര്‍ എല്ലാം സ്കോളര്‍ഷിപ്പിന് അര്‍ഹരാവില്ല
  • സ്കോളര്‍ഷിപ്പിന് അര്‍ഹരാവുന്ന കുട്ടികള്‍ ആദ്യ വര്‍ഷം(ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വര്‍ഷം)  നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഫ്രഷ് ആയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ റിന്യൂവല്‍ അപേക്ഷയും സമര്‍പ്പിക്കണം.  ഓരോ വര്‍ഷവും അപേക്ഷ പുതുക്കിയാല്‍ മാത്രമേ ആ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് തുക ലഭിക്കൂ
  • ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ 55% വും പത്താം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ 60% വും 11 ലെ വാര്‍ഷിക പരീക്ഷയില്‍ 55 % മാര്‍ക്കും ലഭിച്ചെങ്കില്‍ മാത്രമേ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്തോളര്‍ഷിപ്പ് ലഭിക്കു

Post a Comment

Previous Post Next Post