അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 CM Kids Scholarship LP & UP വിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു . ഫലം അറിയുന്നതിന് ഇവിടെ ഇവിടെ KTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സ്‍പെഷ്യല്‍ ഫീസ് -ശേഖരണവും വിനിയോഗവും

 


സംസ്ഥാനത്തെ ഗവ / എയ്‍ഡഡ് വിദ്യാലയങ്ങളില്‍ കേരള വിദ്യാഭ്യാസ ചട്ടം പ്രകാരം സ്‍പെഷ്യല്‍ ഫീസ് ശേഖരിക്കേണ്ടതുമായ വിശദാംശങ്ങള്‍ KER ലെ Chapter XII ലാണ് വിശദീകരിച്ചിരിക്കുന്നത്. കാലാകാലങ്ങളില്‍ ഇതില്‍ പരിഷ്കാരങ്ങള്‍ ഉണ്ടാവുകയും നിലവില്‍ വിദ്യാഭ്യാസ അവകാശനിയമ പ്രകാരം 1 മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ എല്ലാവിധം ഫീസുകള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയ സാഹചര്യത്തില്‍ 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്ന് മാത്രമാണ് സ്പെഷ്യല്‍ ഫീസ് ശേഖരിക്കേണ്ടത്. വര്‍ഷത്തില്‍ 2 തവണയായി (ജൂണ്‍  മാസത്തിലും നവംബര്‍ മാസത്തിലും) 12.50 രൂപയാണ് സ്പെഷ്യല്‍ ഫീസിനത്തില്‍ ശേഖരിക്കേണ്ടത്. ആദ്യതവണ ഇതോടൊപ്പം അത്‍ലറ്റിക്ക് ഫണ്ടിനനത്തില്‍ 15 രൂപയും കലോല്‍സവ ഫണ്ടിനത്തില്‍ 7 രൂപയും അധിമായി   ശേഖരിക്കേണ്ടതുണ്ട്.  ജൂണ്‍ മാസത്തിലെ പത്താം തീയതിക്കുള്ളില്‍ സ്പെഷ്യല്‍ ഫീസിനത്തില്‍ ശേഖരിക്കുന്ന തുക ഫൈന്‍ ഇല്ലാതെ  തൊട്ടടുത്ത ദിവസം തന്നെ ഈ തുക PD അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്. തുടര്‍ന്ന് ഒരാഴ്‍ചക്കുള്ളില്‍ ശേഖരിക്കുന്ന തുകക്ക് 10 പൈസയും അതിന് ശേഷം ശേഖരിക്കുന്ന തുകക്ക് 15 പൈസയും വീതം ഫൈന്‍ ആയി ശേഖരിക്കണം. അത്‍ലറ്റിക്ക് ഫണ്ട് , ഫെസ്റ്റിവല്‍ ഫണ്ട് ഇനത്തില്‍ ശേഖരിക്കുന്ന തുക കൈവശം സൂക്ഷിച്ചാല്‍ മതിയാകും. ഇവ ഉള്‍പ്പെടെ ശേഖരിച്ച തുക ക്യാഷ് ബുക്കില്‍ രേഖപ്പെടുത്തേണ്ടതാണ്.  ഇപ്രകാരം ശേഖരിക്കുന്ന തുകക്ക് ഓരോ ഇനത്തിലും ശേഖരിക്കുന്ന തുക രേഖപ്പെടുത്തിയ കൃത്യമായ രസീത് നല്‍കേണ്ടതും ആയതിന്റെ പകര്‍പ്പ് വിദ്യാര്‍ഥികള്‍ക്ക് നല്‍കണ്ടതും കൗണ്ടര്‍ഫോയില്‍ ഓഡിറ്റ് ആവശ്യങ്ങള്‍ക്കായി വിദ്യാലയത്തില്‍ സൂക്ഷിക്കേണ്ടതുമാണ്. സ്പെഷ്യല്‍ഫീസിനത്തില്‍ ശേഖരിക്കുന്ന തുകയുടെ ഓരോ ഇനത്തിലുമുള്ള വിഭജനം ചുവടെ പ്രകാരമാണ്. അത്‍ലറ്റിക് ഫണ്ട് , കലോല്‍സവ ഫണ്ട് എന്നിവ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കുന്ന മുറക്ക് ഓണ്‍ലൈനായി അടക്കേണ്ടതാണ്. 

GamesLibLabStationaryHobbies& CraftExc.& ScoutAudio VisualAth FundFestFund
₹ 1.50₹ 3.25₹ 3.00₹ 2.00₹ 0.25₹ 1.50₹ 1.00₹ 15.00₹ 7.00
            ഇതോടൊപ്പം 9,10 ക്ലാസുകളില്‍ പുതുതായി പ്രവേശനം നേടുന്ന കുട്ടികളില്‍ നിന്നും അഡ്‍മിഷന്‍ ഫീസിനത്തില്‍ ₹ 5.00 വീതവും ശേരിക്കണം . ജൂണ്‍ മാസത്തിലും 
            ഇപ്രകാരം തുക ശേഖരിച്ച് രസീത് നല്‍കുന്നതോടൊപ്പം ശേഖരിച്ച ഫീസിന്റെ വിവരങ്ങള്‍ Special Fee Register ല്‍ രേഖപ്പെടുത്തേണ്ടതും ഓരോ ഇനത്തിലും ശേഖരിച്ച തുകയുടെ വിവരങ്ങള്‍ ഓരോ ഇനത്തനുമുള്ള Itemwar Register ല്‍ ചേര്‍ക്കേണ്ടതുമാണ്. ഓരോ വര്‍ഷവും സ്‍പെഷ്യല്‍ ഫീസിനത്തില്‍ ശേഖരിക്കുന്ന തുക ആ വര്‍ഷം മാര്‍ച്ച് 31 നുള്ളില്‍ ആ ആവശ്യത്തിന് വിനിയോഗിക്കാവുന്നതുമാണ്. 
   സ്‍പെഷ്യല്‍ ഫീസ് വിനിയോഗം
            ഓരോ വര്‍ഷവും സ്‍പെഷ്യല്‍ ഫീസിനത്തില്‍ ലഭിക്കുന്ന തുക ഏതാവശ്യത്തിനാണോ പിരിച്ചത് ആ ആവശ്യത്തിനായി മാര്‍ച്ച് 31 നകം വിനിയോഗിക്കാവുന്നതാണ്. പി ഡി അക്കൗണ്ടില്‍ ബാക്കിയുള്ള മുന്‍വര്‍ഷങ്ങളിലെ തുക സര്‍ക്കാര്‍ ഉത്തരവുകളുുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വിനിയോഗിക്കാവൂ. 
    എസ് എസ് എല്‍ സി പരീക്ഷാ നടത്തിപ്പിനായി പി ഡി അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കാറുണ്ട്. ഇപ്രകാരം വിനിയോഗിച്ച തുക പരീക്ഷാ ഭവനില്‍ നിന്നും തിരികെ ലഭിക്കുമ്പോള്‍ അത് പി ഡി അക്കൗണ്ടില്‍ തിരികെ നിക്ഷേപിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .അല്ലാത്ത പക്ഷം അത് പ്രധാനാധ്യാപകന്റെ ബാധ്യതയായി കണക്കാക്കും. തുക പിന്‍താവലിക്കുന്നതിനും അവ വിനിയോഗിക്കുന്നതും വിദ്യാലയത്തിലെ സ്‍പെഷ്യല്‍ ഫീ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാവണം. 
സ്പെഷ്യല്‍ ഫീസ് കമ്മിറ്റി :- ഓരോ വര്‍ഷവും സ്പെഷ്യല്‍ ഫീ കമ്മിറ്റി ചേര്‍ന്ന് ബഡ്‍ജറ്റ് തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ആവണം വിനിയോഗം നടത്തുകയും ചെയ്യേണ്ടത്. ഓരോ ഇനത്തിലും പിരിച്ച തുക അതേ ആവശ്യത്തിന് മാത്രമേ വിനിയോഗിക്കുന്നുള്ളുു എന്ന് കമ്മിറ്റി ഉറപ്പ് വരുത്തണം. മുന്‍വര്‍ഷങ്ങളിലെ നീക്കിയിരിപ്പ് തുക വിനിയോഗിക്കുന്നതിന് വിദ്യാഭ്യാസ ഓഫീസറുടെ അനുമതി ആവശ്യമാണ്. സ്പെഷ്യല്‍ ഫീ കമ്മിറ്റിയില്‍ ഉണ്ടാവേണ്ട അംഗങ്ങള്‍  പ്രധാനാധ്യാപകന്‍ (പ്രസിഡന്റ്) സീനിയര്‍ അസിസ്റ്റന്റ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ (ഒന്നിലധികം അധ്യാപകരുണ്ടെങ്കില്‍ ഹൈസ്‍കൂള്‍ വിഭാഗത്തിലെ അധ്യാപകന്‍), സ്റ്റാഫ് കൗണ്‍സില്‍ തിരഞ്ഞെടുക്കുന്ന മൂന്ന് മുതല്‍ 5 വരെ അധ്യാപകര്‍, സ്കൗട്ട്/ഗൈഡ് വിഭാഗത്തിലെ സീനിയര്‍ അധ്യാപകന്‍, ക്രാഫ്റ്റ് ടീച്ചര്‍, സ്കൂള്‍ ലീഡര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ മാനേജര്‍ ഈ കമ്മിറ്റിയില്‍ അഗമായിരിക്കും.
സ്പെഷ്യല്‍ ഫീസ് ആയി ബന്ധപ്പെട്ട് കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ അധ്യായവും ഇതുമായി ബന്ധപ്പെട്ട് വിവിധ കാലങ്ങളിലിറങ്ങിയ ഉത്തരവുകളും ചുവടെ ലിങ്കുളില്‍

Post a Comment

Previous Post Next Post