2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ്- നിര്‍ദ്ദേശങ്ങള്‍

 


പുതിയ അധ്യയനവര്‍ഷം ആരംഭിച്ച സാഹചര്യത്തില്‍ ആറാം പ്രവര്‍ത്തിദിനത്തിന്റെ പ്രാധാന്യം അറിവുള്ളതാണല്ലോ. ഈ വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിനം ജൂണ്‍ 8 തിങ്കളാഴ്‍ചയാണ്. അന്നേ ദിവസം വരെ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്‍തികനിര്‍ണയം നടത്തുക എന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇതിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ

  1. ആറാം പ്രവര്‍ത്തിദിനത്തില്‍ വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തണം
  2. ആറാം  അധ്യയനദിനത്തില്‍ റോളില്‍ ഉള്ള വിദ്യാര്‍ഥികളില്‍  UID ലഭ്യമായവരുടെ അടിസ്ഥാനത്തിലാണ് തസ്‍തിക നിര്‍ണയം നടത്തുക എന്നതിനാല്‍ കൃത്യമായ ആധാര്‍ നമ്പര്‍ തെറ്റ് കൂടാതെ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കണം
  3. വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ മീഡിയം, ഭാഷ, വിഭാഗം എന്നിവ തെറ്റ് കൂടാതെ രേഖപ്പെടുത്തണം. തെറ്റിയാല്‍ അവ തസ്തികനിര്‍ണയത്തെ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ഉണ്ടാവണം
  4.  എല്‍ പി വിഭാഗത്തില്‍ അഡീഷണല്‍ ലാംഗ്വേജ് ആയി അറബിക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെയും യു പി , ഹൈസ്‍കൂള്‍ വിഭാഗങ്ങളില്‍ ഒന്നാം ഭാഷയും രണ്ടാം ഭാഷയും ആയി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ കൃത്യതയോടെ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കുക
  5. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ പ്രവേശനവും സ്കോളര്‍ഷിപ്പ്, യൂണിഫോം, ഉച്ചഭക്ഷണം തുടങ്ങി യാതൊരു വിധം ആനുകൂല്യങ്ങളും നിഷേധിക്കരുത്
  6. ടി സി ആവശ്യപ്പെടുന്ന മുറക്ക് തന്നെ പുതിയ വിദ്യാലയത്തിലേക്ക് അവ നല്‍കേണ്ടതും UID ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി ട്രാന്‍സ്‍ഫര്‍ ചെയ്യേണ്ടതുമാണ്
  7. ആറാം പ്രവര്‍ത്തി ദിവസത്തിലെ രേഖപ്പെടുത്തലുകള്‍ പൂര്‍ത്തിയാക്കിയ ശേഷം സമ്പൂര്‍ണയില്‍ നിന്നും ലഭിക്കുന്ന ആറാം പ്രവര്‍ത്തി ദിന റിപ്പോര്‍ട്ട് പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്
  8. UID ഇന്‍വാലിഡ് ആയ കുട്ടികളുടെ UID വാലിഡേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ പ്രധാനാധ്യാപകര്‍ സ്വീകരിക്കേണ്ടതാണ്

ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍

Post a Comment

Previous Post Next Post