അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഹയര്‍ സെക്കണ്ടറി മൂന്നാം ഘട്ട അലോട്ട്‍മെന്റ് പ്രവേശനം 29 മുതല്‍

 


ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയുമായ അലോട്ട്‍മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം നേടിയവര്‍ അലോട്ട്‍മെന്റ് ലഭിച്ച വിദ്യാലയത്തില്‍ സ്ഥിര പ്രവേശനമാണ് നേടേണ്ടത്. ഇതോൊപ്പം തന്നെ മുമ്പ് താല്‍ക്കാലികപ്രവേശനം നേടിയവര്‍ക്ക് മറ്റ് ഓപ്‍ഷനുകളിലേക്ക് മാറ്റം ലിച്ചിട്ടില്ല എങ്കില്‍ അവരും ഈ ഘട്ടത്തില്‍ സ്ഥിരപ്രവേശനം എടുക്കേണ്ടതുണ്ട്. ജൂണ്‍ 29 ന് രാവിലെ 11 മണി മുതല്‍ ജൂലൈ 3 ന് വൈകിട്ട് 5 മണി വരെയാണ് ഈ അലോട്ട്‍മെന്റില്‍ പ്രവേശനം ലഭിച്ചവരും മുന്‍ അലോട്ട്‍മെന്റില്‍ താല്‍ക്കാലിക പ്രവേശനം എടുത്തവരും വിദ്യാലയത്തില്‍ രേഖകള്‍ ഹാജരാക്കി സ്ഥിരപ്രവേശനം നേടുന്നതിനുള്ള സമയക്രമം. പ്രവേശനം നേടാത്ത പക്ഷം അവരുടെ അവസരം നഷ്ടപ്പെടുന്നതാണ്.



പ്രവേശനവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

  1. ഈ അലോട്ട്‍മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ സ്ഥിരപ്രവേശനമാണ് നേടേണ്ടത്
  2. മുമ്പ് താല്‍ക്കാലിക പ്രവേശനം നേടിയവരും ഈ അലോട്ട്‍മെന്റില്‍ മാറ്റം ലഭിച്ചില്ല എങ്കില്‍ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം
  3. പ്രവേശനം ജൂണ്‍ 30 ന് രാവിലെ 11 മുതല്‍ ജൂലൈ 3ന് വൈകിട്ട് 5 മണി വരെ
  4. പുതുതായി പ്രവേശനം ലഭിച്ചവരും മുന്‍ അലോട്ട്‍മെന്റില്‍ താല്‍ക്കാലിക പ്രവേശനം ഒരു വിദ്യാലയത്തില്‍ നേടി ഇത്തവണ ഹയര്‍ ഓപ്‍ഷനിലേക്ക് മാറ്റം ലഭിച്ചവരും അലോട്ട്‍മെന്റ് സ്ലിപ്പ് പ്രിന്റ് എടുത്ത് പൂരിപ്പിച്ച് രേഖകള്‍ സഹിതം വിദ്യാലയത്തിലെത്തി ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടണം
  5. മുമ്പ് താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് പുതിയ അലോട്ട്‍മെന്റില്‍ മാറ്റം ഇല്ലെങ്കില്‍ അലോട്ട്‍മെന്റ് ലെറ്റര്‍ ആവശ്യമില്ല. അവര്‍ വിദ്യാലയത്തിലെത്തി ഫീസടച്ച് പ്രവേശനം സ്ഥിരമാക്കുക
  6. നിലവില്‍ അലോട്ട്‍മെന്റ് ഒന്നും ലഭിക്കാത്തവര്‍ സപ്ലിമെന്ററി അലോട്ട്‍മെന്റിന് അപേക്ഷ ക്ഷണിക്കുന്ന അവസരത്തില്‍ പുതിയ ഓപ്‍ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് അപേക്ഷ പുതുക്കി നല്‍കണം
  7. ഇപ്പോള്‍ പ്രവേശനം നേടിയവര്‍ക്ക് അവര്‍ ഉദ്ദേശിച്ച സ്കൂള്‍ / കോഴ്‍സ് കോമ്പിനേഷന്‍ ലഭിച്ചില്ല എങ്കിലും അവര്‍ സ്ഥിരപ്രവേശനം നേടിയ ശേഷം സപ്ലിമെന്ററി അലോട്ട്‍മെന്റിന് ശേഷമുള്ള സ്കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാവുന്നതാണ്
പ്രവേശനത്തിന് ആവശ്യമായ രേഖകള്‍
  • Candidate Login നിന്നും ലഭിക്കുന്ന 2പേജുള്ള അലോട്ട്‍മെന്റ് ലെറ്റര്‍ പൂരിപ്പിച്ച് രക്ഷകര്‍ത്താവും വിദ്യാര്‍ഥിയും ഒപ്പിട്ടത്
  • യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ് എസ് എല്‍ സി റിസല്‍ട്ടിന്റെ പ്രിന്റൗട്ട്)
  • ടി സി
  • സ്വഭാവ സര്‍ട്ടിഫിക്കറ്റ്
  • ബോണസ്, ടൈ ബ്രേക്കിന് ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട് എങ്കില്‍ അവയുടെ രേഖകള്‍ 
  • ഭിന്നശേഷി വിഭാഗത്തില്‍ പ്രവേശനം ലഭിക്കുന്നവര്‍ 40 ശതമാനത്തില്‍ കുറയാത്ത വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് 
  • സാമുദായിക സംവരണം തെളിയിക്കുന്നതിനുള്ള രേഖകള്‍ (എസ് എസ് എല്‍ സി ബുക്ക് മതിയാകും .എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായതാണ് എങ്കില്‍റവന്യൂ അധികാരികള്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം)
  • ഒ ഇ സി വിഭാഗം വിദ്യാര്‍ഥികള്‍ ഫീസാനുകൂല്യത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
  • സ്ഥിരതാമസത്തിന് ബോണസ് പോയിന്റ് ലഭിച്ചവര്‍ അത് തെളിയിക്കുന്നതിന് എസ് എസ് എല്‍ സി ബുക്കില്‍ അത് ഉണ്ടെങ്കില്‍ അതോ അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് /നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
  • എന്‍ സി സിക്ക് 75% ഹാജരുണ്ടെന്ന ഡയറക്ടറേറ്റ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്. രജ്യപുരസ്കാര്‍ ലഭിച്ചവര്‍ക്ക് അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ബോണസ് പോയിന്റിന്റെ ആനുകൂല്യം ലഭിക്കൂ
  • എസ് പി സി വിദ്യാര്‍ഥികളുടെ SPC Project Kerala നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്
  • ടൈ ബ്രേക്കിന് ആനുകൂല്യം ലഭിച്ചവര്‍ അതിനുള്ള രേഖകള്‍

Post a Comment

Previous Post Next Post