അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് അനുവദിക്കുന്ന 'കെടാവിളക്ക്' സ്‌കോളർഷിപ്പിന്റെ അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

ഹയര്‍ സെക്കണ്ടറി ആദ്യ ഘട്ട അലോട്ട്‍മെന്റ് പ്രവേശനം 15 മുതല്‍ 17 വരെ

 

ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക ഫസ്‍റ്റ് അലോട്ട്‍മെന്റ് റിസല്‍ട്ട് പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ചവര്‍ക്ക് ജൂണ്‍ 15 ന് പത്ത് മണി മുതല്‍ 17 ന് വൈകിട്ട് അഞ്ച് മണി വരെ പ്രവേശനം നേടാവുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ (Permanant or Temporary) എടുത്തില്ല എങ്കില്‍ തുടര്‍ന്നുള്ള അലോട്ട്‍മെന്റുകളില്‍ പരിഗണിക്കില്ല എന്നതിനാല്‍ നിര്‍ന്ധമായും പ്രവേശനം നേടിയിരിക്കണം.

    പ്രവേശനം നേടിയവര്‍ക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍

  • https://school.hscap.kerala.gov.in/index.php/candidate_login/ എന്ന ഈ ലിങ്കിലൂടെ   പ്രവേശിച്ച്  First Allotment Results എന്ന ലിങ്കിലൂടെ അലോട്ട്‍മെന്റ് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്അ
  • അലോട്ട്‍മെന്റ് ലഭിച്ചവര്‍ ഇതിലെ  അലോട്ട്‍മെന്റ് ലെറ്റര്‍(2 പേജ്) ഡൗണ്‍ലോഡ് ചെയ്‍ത് പ്രിന്റ് എടുക്കുക

  • ആദ്യ അലോട്ട്‍മെന്റില്‍ അപേക്ഷിച്ചതിലെ ഒന്നാം ഓപ്‍ഷന്‍ ലഭ്യമായവര്‍ പ്രവേശനം ലഭിച്ച വിദ്യാലയത്തില്‍ Permanant Admission എടുക്കേണ്ടതാണ്
  • ആദ്യ ഓപ്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള അലോട്ട്‍മെന്റുകളില്‍ നിലവില്‍ ലഭിച്ചതിന് മുകളിലുള്ള മറ്റ് ഓപ്‍ഷന്‍ വിദ്യാലയങ്ങളിലേക്ക് പരിഗണിക്കണമെങ്കില്‍ താല്‍ക്കാലിക പ്രവേശനം ആണ് എടുക്കേണ്ടത്  (ഇവര്‍ക്ക് ലഭിച്ച ഓപ്‍ഷന് താഴെയുള്ള വിദ്യാലയങ്ങളും കോഴ്‍സുകളും തുടര്‍ന്നുള്ള അലോട്ട്‍മെന്റുകളില്‍ പരിഗണിക്കില്ല
  • അലോട്ട്‍മെന്റ് ലഭിച്ചവര്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു മാര്‍ഗം സ്വീകരിച്ച് പ്രവേശനം ലഭിച്ച വിദ്യാലയത്തില്‍ ഹാജരായി പ്രവേശനം നേടാത്ത പക്ഷം അവര്‍ തുടര്‍ന്നുള്ള പ്രവേശന നടപടികളില്‍ നിന്നും പുറത്താകും
  • ആദ്യ അലോട്ട്‍മെന്റില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് തുടര്‍ന്നുള്ള അലോട്ട്‍മെന്റുകളില്‍ പ്രവേശനസാധ്യത നിലനില്‍കും
  • ഡൗണ്‍ലോഡ് ചെയ്‍തെടുക്കുന്ന അലോട്ട്‍മെന്റ് ലെറ്ററില്‍ തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന രണ്ടാം ഭാഷ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെയും വിദ്യാര്‍ഥിയുടെയും ഒപ്പിട്ട് പ്രവേശനം ലഭിച്ച വിദ്യാലയത്തില്‍ നല്‍കേണ്ടതാണ്
  • അലോട്ട്‍മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഫീസ് സ്ഥിരപ്രവേശനം നേടുന്ന സമയത്ത് അടക്കണം
  • യോഗ്യതാ സര്‍ട്ടിഫിക്കറ്റ് (എസ് എസ് എല്‍ സി മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ട്), ടി സി, സ്വഭാവസര്‍ട്ടിഫിക്കറ്റ് (Conduct Certificate) ,ബോണസ് പോയിന്റ്, ടൈ  ബ്രേക്ക് എന്നിവ അവകാശപ്പെട്ടിരിക്കുന്നവര്‍ പ്രസ്‍തുത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകള്‍ ഹാജരാക്കണം
പ്രവേശന സമയത്ത് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍
  • യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ബോണസ്, ടൈബ്രേക്ക് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകള്‍
  • ഭിന്നശേഷി ആനുകൂല്യം ലഭിക്കുന്നതിന് 40% ല്‍ കുറയാത്ത വൈകല്യം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
  • സാമുദായിക സംവരണത്തിന്റെ ആനുകൂല്യത്തിന് എസ് എസ് എല്‍ സി ബുക്കിലെ സമുദായ വിവരങ്ങള്‍ മതിയാകും. ഇതില്‍ നിന്നും വ്യത്യസ്തമായ സാമുദായ വിവരങ്ങള്‍ക്ക്റവന്യൂ ഓഫീസര്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
  • OEC,OBC(H) വിഭാഗക്കാര്‍ ഫീസാനുകൂല്യത്തിന് ജാതിസര്‍ട്ടിഫിക്കറ്റും OBC(H) വിഭാഗക്കാര്‍ വരുമാനസര്‍ട്ടിഫിക്കറ്റും ഹാജരാക്കണം
  • തദ്ദേശഭരണ സ്ഥാപനത്തിന്റെയോ താലൂക്കിന്റെയോ  ബോണസ് പോയിന്റിന് അര്‍ഹരായവര്‍ ഇക്കാര്യം തെളിയിക്കുന്നതിന് എസ് എസ് എല്‍ സി ബുക്ക് അല്ലെങ്കില്‍ റേഷന്‍കാര്‍ഡോ നേറ്റിവിറ്റി കാര്‍ഡോ ഹാജരാക്കണം
  • എസ്  പി സി ക്ക് തെളിവായി GO(No) No.214/2012/Home dated 04/08/2012പ്രകാരം SPC Project Kerala നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്
  • ടൈ  ബ്രേക്കിന് പരിഗണിക്കുന്ന NTSE,NMMSSE,USS,LSS എന്നിവ ഒഴികെയുള്ളവ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പങ്കെടുത്തവയാകണം
  • ലിറ്റില്‍ കൈറ്റിന് കൈറ്റ് നല്‍കിയിട്ടുള്ള എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
  • EWS 10% സംവരണ സീറ്റിലേക്ക് ആനുകൂല്യം ലഭിക്കുന്നതിന് വില്ലേജ് ഓഫീസില്‍ നിന്നു ലഭിക്കുന്ന Income & Assets Certificate ഹാജരാക്കണം.
  • LSS, USS പരീക്ഷകള്‍ പാസായവര്‍ ഇതിനുള്ള ആനുകൂല്യത്തിന് ബന്ധപ്പെട്ട സര്‍ട്ടിഫിക്ക്റ്റുള്‍ഹാജരാക്കണം
  • NMMSS പരീക്ഷയില്‍ യോഗ്യത നേടിയവര്‍ റിസല്‍ട്ട് ഷീറ്റ് ഹാജരാക്കണം
അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ 


Post a Comment

Previous Post Next Post