ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് തുടങ്ങാം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവേശനനടപടികള്‍ ഏകജാലക സംവിധാനത്തിലൂടെ (Single Window) യാണ് സര്‍ക്കാര്‍ / എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രവേശനം നടത്തുന്നത്. ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അവര്‍ നല്‍കിയ ഓപ്‍ഷനുകളുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അത് വഴി വിദ്യാലയങ്ങളില്‍ പ്രവേശനം നേടുകയുമാണ് വേണ്ടത്. അതിനാല്‍ ഓപ്‍ഷനുകള്‍ നല്‍കുന്നതിലും അനുബന്ധരേഖകള്‍ കൃത്യമായി അപ്‍ലോഡ് ചെയ്യുന്നതും ഏറെ ശ്രദ്ധചെലുത്തേണ്ട കാര്യങ്ങളാണ്. തെറ്റായ വിവരങ്ങളും ശരിയായ രേഖകള്‍ സമര്‍പ്പിക്കാതെയുമിരുന്നാല്‍ പ്രവേശനം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ വിദ്യാര്‍ഥിള്‍ക്ക് ഏകജാലകസംവിധാനം പരിചയപ്പെടുത്തുന്നതിനാണ് ഈ പോസ്റ്റ്. HSCAP എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ആണ് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ പൂരിപ്പിക്കുന്നതിന് മുന്നോടിയായി പ്രോസ്‍പെക്ടസ് വായിച്ച് മനസിലാക്കുന്നതോടൊപ്പം പ്രവേശനം നേടാനാഗ്രഹിക്കുന്ന കോഴ്‍സുകള്‍ ഏതൊക്കെ വിദ്യാലയങ്ങളിലുണ്ട് എന്ന് അവയുടെ മുന്‍ഗണനാക്രമത്തില്‍ തയ്യാറാക്കി വെക്കേണ്ടതുണ്ട്. കോഴ്‍സ് കോഡ് ,വിദ്യാലയങ്ങളുടെ സ്കൂള്‍ കോഡ് തുടങ്ങിയവ തെറ്റിപ്പോകാതെ എഴുതി സൂക്ഷിക്കുക. അപേക്ഷ സമയത്ത് ഇവ തെറ്റി നല്‍കിയാല്‍ വളരെ അകലെയുള്ള വിദ്യാലയങ്ങളിലാവും ഒരു പക്ഷെ പ്രവേശനം ലഭിക്കുക. ഇതോടൊപ്പം ചുവടെ പറയുന്ന രേഖകളും മുന്‍കൂട്ടി തയ്യാറാക്കി വെക്കേണ്ടതുണ്ട്.
അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍
| MOBILE NUMBER | WHETHER BELONGS TO RESERVATION CATEGORY |
| AADHAAR NUMBER | IF Yes Category |
| SSLC Reg No | CLUB CERTIFICATES |
| DATE OF BIRTH | MEDICAL CERTIFICATE For Phsically Challenged Chidren |
| YEAR & MONTH OF PASS(10th) | AADHAAR NUMBER |
| CASTE DETAILS | SECOND LANGUAGE |
| SCHOOL CODE AND NAME OF SCHOOL(10th) | EWS Certificate(For Govt Schools If Annual Income Less Than 4 Lakhs for General Category |
| മുന്‍ഗണനാ ക്രമത്തില്‍ അപേക്ഷിക്കാനുദ്ദേശിക്കുന്ന വിദ്യാലയങ്ങളുടെയുംകോഴ്‍സുകളുടെയും പട്ടിക |
- ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്നത് :- 25/05/2026
- ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം അവസാന തീയതി :-03/06/2026
- ട്രയല്‍ അലോട്ട്‍മെന്റ് :- 08/06/2026
- ആദ്യ അലോട്ട്‍മെന്റ് :- 15/06/2026
- മുഖ്യ അലോട്ട്‍മെന്റ് അവസാനിക്കുന്നത് :- 01/07/2026
- ക്ലാസുകള്‍ ആരംഭിക്കുന്നത് :- 02/7/2026
- അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റൗട്ട് എവിടെയും നല്‍കേണ്ടതില്ല
- ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്ത Username & Password മറക്കാതെ എഴുതിവെക്കുക
- അപേക്ഷാ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ആണ് OTP വരിക എന്നതിനാല്‍ സാധാരണ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ തന്നെ നല്‍കുക
- റിസര്‍വേഷന്‍ വിഭാഗത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ശരിയായ ജാതി വിവരങ്ങള്‍ ചുവടെ നല്‍കിയ പട്ടിക പരിശോധിച്ച് അതത് വിഭാഗങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുക
- ബോണസ് പോയിന്റിനായി നല്‍കുന്നവര്‍ ആയത് തെളിയിക്കുന്നതിനുള്ള രേഖകള്‍ അപേക്ഷാ സമയത്ത് നല്‍കേണ്ടതാണ്
