അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SSLC ഗ്രേസ് മാര്‍ക്ക് അപ്‍ലോഡ് ചെയ്യുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 7 വരെ ദീര്‍ഘിപ്പിച്ചു, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സര്‍ക്കാര്‍ എയ്‍ഡഡ് സ്കൂളുളില്‍ അധിക തസ്‍തിക അനുവദിച്ച് ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

PAY REVISION ARREAR PROCESSING

 


01.11.2025 ലെ GO(P)  No 139/2025/(93)/Fin ഉത്തരവ് പ്രകാരം പേ റിവിഷന്‍ അരിയറിന്റെ മൂന്നും നാലും ഗഡുക്കള്‍ 25% വീതം 2025 ഏപ്രിലിന് ശേഷംവിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു.നിലവില്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ടിലേക്കും റിട്ടയര്‍ ചെയ്തവര്‍ക്കും പ്രൊവിഡന്റ് ഫണ്ട് ക്ലോസ് ചെയ്‍തവര്‍ക്ക് തുകയായും വിതരണം ചെയ്യും.ഇതനുസരിച്ച്  ബില്ലുകള്‍ തയ്യാറാക്കുന്നതിന് സ്‍പാര്‍ക്കില്‍ സംവിധാനമൊരുക്കിയിട്ടുണ്ട് എന്ന് സ്പാര്‍ക്കില്‍ അറിയിപ്പ് വന്നിട്ടുണ്ട്. മൂന്നും നാലും ഗഡുക്കള്‍ക്കായി പുതുതായി  ബില്ലുകള്‍ തയ്യാറാക്കേണ്ടതില്ല. ചെയ്യേണ്ട പ്രവര്‍ത്തനം ചുവടെ .

    ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ ചുവടെ

  • Make Bill ചെയ്യുമ്പോള്‍ Emploees List ന് നേരെ കാണുന്ന Check Boxല്‍ ക്ലിക്ക് ചെയ്‍ത് Tick Mark നല്‍കിയാല്‍ ആ ജീവനക്കാരെ ഒഴിവാക്കി മറ്റുള്ളവരുടെ ബില്‍ ആവും തയ്യാറാവുക. അതിനാല്‍ സര്‍വീസ് സംന്ധമായ എന്തെങ്കിലും തടസം ഉള്ള ജീവനക്കാര്‍ ഒഴികെ ആരുടെയും പേരിന് നേരെ ടിക്ക് മാര്‍ക്ക് നല്‍രുത്. അബദ്ധത്തില്‍ ആരെയെങ്കിലും ഒഴിവാക്കിയാല്‍ Accounts -> Bills -> Cancel Bill ചെയ്‍ത് വീണ്ടും ചെയ്യുക. ശരിയായില്ല എങ്കില്‍ e-ticket വഴി പരാതി നല്‍കിയാല്‍ മതി
  • സ്ഥലം മാറ്റം ലഭിച്ചവരുടെ ബില്‍ ഒന്നും രണ്ടും ഗഡുക്കള്‍ വാങ്ങി നല്‍കിയ അതേ ഓഫീസില്‍ നിന്നാണ് എടുക്കേണ്ടത് . സ്ഥലം മാറ്റം ലഭിച്ചു എന്ന കാരണത്താല്‍ അവരെ ഒഴിവാക്കരുത്
  • ഒന്നും രണ്ടും ഗഡുക്കള്‍ വാങ്ങിയ ശേഷം റിട്ടയര്‍ ചെയ്‍തവരുടെയും പി എഫ് ക്ലോസ് ചെയ്‍തവര്‍ക്കും സാധാരണ പോലെ ചെയ്യുക. അരിയര്‍ തുക ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആവും ക്രഡിറ്റ് ആവുക . അതിന് മുമ്പ് സ്പൂാര്‍ക്കില്‍ വിരമിച്ച ജീവനക്കാരുടെ Credit Salary to Bank? എന്നതിന് നേരെ Y എന്നും ബാങ്ക് വിശദാംശങ്ങള്‍ ETSB യുടെ അല്ല എന്നും ഉറപ്പ് വരുത്തുക. വിരമിച്ച ജീവനക്കാരുടെ ബാങ്ക് വിവരങ്ങളാണ് ഇവിടെ നല്‍കേണ്ടത്.
ബില്‍ തയ്യാറാക്കുന്ന വിധം
  1. Accounts -> Bills -> Make Bill From Payroll എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
  2. തുറന്ന് വരുന്ന ജാലകത്തില്‍ Bill Nature എന്നതിന് നേരെ Pay Revision Arrear  2019 എന്നത് തിരഞ്ഞെടുക്കുക
  3. മുമ്പ് ഒന്നും രണ്ടും ഇന്‍സ്റ്റാള്‍മെന്റ് തയ്യാറാക്കിയ ബില്ലുകളുടെ ലിസ്റ്റ് കാണാന്‍ സാധിക്കും .ഇതില്‍ നിന്നും ബില്‍ തിരഞ്ഞെടുത്താല്‍ ആ ബില്ലില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ ലിസ്റ്റ് ലഭ്യമാകും . ആരെയെങ്കിലും ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ മാത്രം ഒഴിവാക്കുന്നതിനായി പേരിന് ഇടത് ഭാഗത്ത് Exclude എന്ന കോളത്തില്‍ ടിക്ക് മാര്‍ക്ക് നല്‍കുക
  4. Make Bill അമര്‍ത്തുക
  5. ബില്‍ തയ്യാറാക്കിയ ശേഷം Inner Bill, Outer Bill, Schedule, PF Schedule, NPS Schedule ഇവ ലഭിക്കും .
  6. തുടര്‍ന്ന് ബില്‍ E-Submit ചെയ്യുന്നതിനായി Accounts ->Bills -> E Submit Bill എന്ന ക്രമത്തില്‍ എടുക്കുക.Bill Nature ആയി Pay Revision Arrear 2019 തിരഞ്ഞെടുക്കുക 
  7. Salary Matters ->Pay Fixation 11th Pay Revision->Pay Revision Arrear_.Pay Revision Arrear Bill വഴി ബില്‍ Generate ചെയ്യാം
3rd Installment Encash ചെയ്‍ത ശേഷം മാത്രമേ നാലാമത്തെ ഗഡുവിനുള്ള ഓപ്‍ഷന്‍  Make Bill from Payroll ല്‍ ലഭ്യമാകൂ
    
  • Click Here for Tutorial for generating 3rd and 4th instalment of 11th pay revision arrear bill.
  • Click Here for Sample Certificate tobe uploaded  for Regular Employees
  • Click Here for Sample Certificate tobe uploaded  for Regular Employees

Post a Comment

Previous Post Next Post