ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ക്രിസ്‍തുമസ് ആശംസകള്‍ DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം - വേക്കന്‍സി സീറ്റുകളിലെ പ്രവേശനം

 


മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‍മെന്റുകളില്‍ അപേക്ഷിച്ചിട്ടും നാളിത് വരെ അലോട്ട്‍മെന്റ് ലഭിക്കാത്തവര്‍ക്ക് നിലവിലുള്ള വേക്കന്‍സിയില്‍ പ്രവേശനം നേടുന്നതിനായി 2025 ജൂലൈ 29 മുതല്‍ ജൂലൈ 30ന് വൈകിട്ട് 4 മണി വരെ അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ ഒഴിവുള്ള വേക്കന്‍സികളുടെ ലിസ്റ്റ് 29ന് രാവിലെ 9 മണിയോടെ പ്രവേശന വെബ്‍സൈറ്റായ https://www.hscap.kerala.gov.in പ്രസിദ്ധീകരിക്കും. 

നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയില്ല. 29ന് രാവിലെ 10 മണി മുതല്‍ പ്രവേശനസൈറ്റിലെ Candidate Login ലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ ഒഴിവായി കാണുന്ന എത്ര സ്കൂളിലേക്കോ കോഴ്‍സുകളിലേക്കോ  വേണമെങ്കിലും അപേക്ഷ നല്‍കാവുന്നതാണ്. 

      ലഭ്യമാകുന്ന അപേക്ഷകള്‍ പരിഗണിച്ച് ജൂലൈ 31 ന് രാവിലെ 9 മണിക്ക് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഡ്‍മിഷന്‍ ലഭിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള സ്കൂള്‍ / കോഴ്‍സ് മനസിലാക്കി അപേക്ഷകര്‍ രക്ഷകര്‍ത്താക്കളോടൊപ്പം പ്രവേശനം ആഗ്രഹിക്കുന്ന സ്‍കൂളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരായി പ്രവേശനം  നേടേണ്ടതാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, തുടങ്ങി ബോണസ് പോയിന്റിന് നല്‍കിയവയുടെ രേഖകളും ഫീസും കരുതണം. ഇപ്രകാരം ഹാജരാകുന്ന വിദ്യാര്‍ഥികളില്‍ നിന്നും ഹാജരായവരില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ച വിദ്യാര്‍ഥികളെ ഉച്ചക്ക് 12 മണിക്ക്  ശേഷം 1 മണിക്കുള്ളില്‍ പ്രവേശനം നടത്തും


Click Here for Instructions to Candidates & Principals

Post a Comment

Previous Post Next Post