2025-26 ലെ തസ്‍തിക നിര്‍ണയത്തിന്റെ ഭാഗമായി ആറാം പ്രവര്‍ത്തി ദിവസം ഇന്‍വാലിഡ് യു ഐ ഡി ഉള്ള കുട്ടികളെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തില്ല എന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നിരവധി കുട്ടികള്‍ ഇപ്പോഴും ഇന്‍വാലിഡ് ആയി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ പ്രശ്‍നത്തിന് പരിഹാരം കണ്ടെത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്‍വാലിഡ് യു ഐ ഡി ഉള്ള കുട്ടികളുടെ വിശദാംശങ്ങള്‍ അവരുടെ ആധാറിന്റെ കോപ്പി സഹിതം അപ്‍ലോഡ് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 16നകം ഇത് പൂര്‍ത്തിയാക്കണം.
ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സര്‍ക്കുലറിന്റെ പകര്‍പ്പ് ഇവിടെ
ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
- സമ്പൂര്‍ണ ഡാഷ് ബോര്‍ഡിലെ UID Analysis പരിശോധിച്ച് ഇന്‍വാലിഡ് യു ഐ ഡി ഉള്ള കുട്ടികളെ കണ്ടെത്തി അവരുടെ ആധാറിന്റെ വ്യക്‍തതയുള്ള കോപ്പി ശേഖരിക്കുക.
- ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ജാലകത്തിലെ ഓരോ ഡിവിഷനും നേരെ No.ofInvalid UIDs എന്ന കോളത്തില്‍ ആ ഡിവിഷനിലെ Invalid UID കളുടെ എണ്ണം കാണാം
- ആ നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ കുട്ടിയുടെ പേരും ആധാര്‍ വിവരങ്ങള്‍ കാണാന്‍ സാധിക്കും. More Info എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ MIsmatch ആയത് ഏത് ഫീല്‍ഡ് എന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണാം.
- തുടര്‍ന്ന് ഈ വിദ്യാര്‍ഥികളുടെ ആധാര്‍ കാര്‍ഡിന്റെ വ്യക്തതയുള്ള കോപ്പി ശേഖരിച്ച് ഇടത് വശത്തുള്ള Invalid UID Verfication എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- ലഭിക്കുന്ന പേജിലെ Reason എന്നതില്‍ നിന്നും 7 കാരണങ്ങള്‍ കാണിക്കുന്നുണ്ട് ഇതില്‍ നിന്നും ശരിയായ കാരണം (മുകളിലെ സ്റ്റെപ്പില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും) തിരഞ്ഞെടുത്ത് Browse ബട്ടണ്‍ ഉപയോഗിച്ച് ആധാര്‍ തിരഞ്ഞെടുത്ത് അപ്‍ലോഡ് ചെയ്യുക (ശ്രദ്ധിക്കുക ആധാര്‍ കോപ്പി അപ്‍ലോഡ് ചെയ്യുന്നതിന്റെ പരമാവധി സൈസ് 2KB ആയിരിക്കണം.