അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

നൈപുണി വികസന കേന്ദ്രങ്ങള്‍ (Skill Development Centres)

 


നമ്മുടെ കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ആധുനിക ലോകത്ത് തൊഴില്‍ സാധ്യതകള്‍ സംബന്ധിച്ച അറിവും ആവശ്യമായ നൈപുണിയും നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച STARS  (Strengthening Teaching Learning Results for States) പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബി ആര്‍ സി പരിധികളിലും ഓരോ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് 210 സ്‍കില്‍ ഡെവലപ്പ്‍മെന്റ് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സ്കില്‍ ഡെവലപ്പ്‍മെന്റ് സെന്ററുകളിലേക്കുള്ള അഡ്‍മിഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 24 ആണ്. 15 മുതല്‍ 23 വരെ പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 

 അഭിരുചിക്കും ഭാവി തൊഴില്‍ സാധ്യതകള്‍ക്കും അനുയോജ്യമായ വൈദഗ്ധ്യം യുവജനങ്ങള്‍ക്ക് നല്‍കി അവരെ പ്രാപ്‍തരാക്കുക എന്നതാണ് ഈ സ്‍കില്‍ ഡെവലപ്പ്‍മെന്റ് സെന്ററുകളുടെ ലക്ഷ്യം. 15 വയസ് മുതല്‍ 23 വയസ് വരെ Out of School കുട്ടികള്‍ (പഠനം അവസാനിപ്പിച്ചവര്‍ക്കും) ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കും . ഓരോ സ്‍കില്‍ ഡെവലപ്പ്മെന്റ് കേന്ദ്രങ്ങളിലും 25 വിദ്യാര്‍ഥികള്‍ക്ക് വീതം പ്രവേശനം ലഭിക്കത്തക്ക വിധത്തില്‍  2 ജോബ് റോളുകള്‍ (കോഴ്‍സുകള്‍ ) വീതമാണ് ഉണ്ടാവുക. സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി / വി എച്ച് എസ് ഇ വിദ്യാലയങ്ങളിലാണ് ഇവ ആരംഭിക്കുന്നത്. 

എസ് എസ് എല്‍ സി പാസായി നിലവില്‍ ഹയര്‍ സെക്കണ്ടറി , വി എച്ച് എസ് ഇ മുതലായ കോഴ്‍സുകളില്‍ പഠിച്ച് കൊണ്ടിരിക്കുന്നവര്‍ക്കും SCOLE KERALA യില്‍ രജിസ്റ്റര്‍ ചെയ്‍ത് ഓപ്പണ്‍ സ്‍കൂള്‍ മുഖാന്തരം പഠിക്കുന്നവര്‍ക്കും ഭിന്നശേഷി വിദ്യാര്‍ഥികള്‍, മറ്റ് കോഴ്‍സുകളില്‍ പഠിക്കുന്നവര്‍ക്കും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 1 വര്‍ഷമാണ് കോഴ്‍സിന്റെ കാലാവധി. അവധി ദിവസങ്ങളിലാവും കോഴ്‍സിന്റെ ഭാഗമായുള്ള ക്ലാസുകള്‍ നടക്കുക. കോഴ്‍സ് ഫീസ് സൗജന്യമായിരിക്കും. കോഷന്‍ ഡിപ്പോസിറ്റായി പ്രവേശന സമയത്ത് 1000 രൂപ വീതം നല്‍കിയാല്‍ മതിയാകും . 

ഈ അധ്യയനവര്‍ഷത്തെ സ്‍കില്‍ ഡെവലപ്പ്‍മെന്റ് സെന്ററുകളുടെ അഡ്‍മിഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാനദിവസം മെയ് 24 ആണ്. 

സംസ്ഥാനത്തെ വിവിധ സ്‍കില്‍ ഡെവലപ്പ്‍മെന്റ് സെന്ററുകളും അവയുടെ കോഴ്‍സ് വിശദാംശങ്ങളും അപേക്ഷാ സമര്‍പ്പണം ഉള്‍പ്പെടെ വിശദാംശങ്ങളും ചുവടെ ലിങ്കുകളില്‍

Click Here for the Prospectus for Skill Development Centre Admission

Click Here for the List of Skill Development Centres and Courses Offerd 

Click Here for the Sample Application Fom

Post a Comment

Previous Post Next Post