ഇന്ന് (നവംബര്‍ 26) ഭരണഘടനാ ദിനം മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

തിരഞ്ഞെടുപ്പ് മുന്നൊരുക്കം

 

  • CLICK HERE FOR VOTER TURNOUT REPORT ( വോട്ട് ചെയ്തവരുടെ എണ്ണം അടയാളപ്പെടുത്തുന്നതിനുള്ള ഷീറ്റ്) 
  • Click Here for Check List
  • ഈ പോസ്റ്റ് പി ഡി എഫ് രൂപത്തില്‍ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
  • തദ്ദേശഭരണ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചുള്ള ഉത്തരവ് ഇവിടെ 
  • പോളിങ്ങ് ബൂത്തുകളായി തിരഞ്ഞെടുത്ത സ്കൂള്‍ കെട്ടിടങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ 

മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍
Poll Manager Mobile App
  • Open https://pollmanager.kerala.gov.in/
  • Enter your Registered Mobile Number and Captcha Shown
  • Login with OTP received in the Registered Mobile number
  • Create new Password (password should contain at least one capitalletter & digits)
  • with the newly created password or OTP, can access the State ElectionCommission's Poll Manager dashboard during pre poll day & poll day for monitoring & analysing the summary of various data related with the Polling received from Polling station.
    പോളിങ്ങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ബൂത്തിന് പുറത്ത് വെള്ളം സോപ്പ് എനിനവയും ബുത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ബൂത്തിനകത്തേക്ക് പോകുമ്പോഴും തിരിച്ചിറങ്ങുമ്പോഴും പോളിങ്ങ് അസിസ്റ്റന്റുമാരാണ് ഇവ വിതരണം ചെയ്യേണ്ടത്. പോളിങ്ങ് ഉദ്യാഗസ്ഥര്‍ ഫേസ് ഷീല്‍ഡ് , മാസ്ക്, കയ്യുറ, എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യണം. ബൂത്തിന് പുറത്ത് സാമൂഹിക അകലം പാലിക്കുന്നതിന് നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടായിരിക്കണം. എന്നാല്‍ ഭിന്നശേഷിക്കാര്‍, അവശര്‍, 70മയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം. ഒരേ സമയം പരമാവധി മൂന്ന് വോട്ടര്‍മാരെ മാത്രമേ ബൂത്തിനുള്ളില്‍ പ്രവേശിപ്പിക്കാവൂ. വോട്ടര്‍മാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്ക് മാറ്റണം. രജിസ്റ്ററില്‍ ഒപ്പോ വിരലടയാളമോ പതിക്കണം. ഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച് ക്രമീകരിക്കണം. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാര്‍ പത്തില്‍ കൂടാന്‍ പാടില്ല
തിരഞ്ഞെടുപ്പിന്റെ തലേന്ന് മൂന്ന് മണിക്ക് ശേഷം കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പോളിങ്ങ് സ്റ്റേഷനില്‍ എത്തി വോട്ട് ചെയ്യാം. ഇവര്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ ഫോറം 19സി യില്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. വൈകിട്ട് ആറ് മണിക്ക് മുമ്പ് ബൂത്തില്‍ ഹാജരാകണം. എന്നാല്‍ ആറ് മണിക്ക് ക്യൂവിലുള്ള മുഴുവന്‍ ആളുകളും വോട്ട് ചെയ്തതിന് ശേഷമേ ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. സ്പെഷല്‍ വോട്ടര്‍മാര്‍ പോളിങ്ങ് സ്റ്റേഷനില്‍ കയറുന്നതിന് മുമ്പ് പോളിങ്ങ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും പി പി ഇ കിറ്റ് ധരിക്കണം. മഷിപുരട്ടുന്നതും സാധാരണ വോട്ടര്‍മാര്‍ക്കുള്ള എല്ലാ നടപടിക്രമങ്ങളും സ്പെഷ്യല്‍ വോട്ടര്‍ക്ക് ബാധകമാണ്. എന്നാല്‍ കയ്യുറ ധരിക്കാതെ വോട്ടിങ്ങ് മെഷീനില്‍ സ്പര്‍ശിക്കരുത്. പ്രത്യേകം പേന ഉപയോഗിച്ച് വേണം രജിസ്റ്ററില്‍ ഒപ്പിടേണ്ടത്. ചികില്‍ല്‍സയിലുള്ളവരെ ആരോഗ്യവകുപ്പ് എത്തിക്കും അല്ലാത്തവര്‍ സ്വന്തം ചിലവില്‍ എത്തണം
Postal Ballot
  • വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറും സാക്ഷ്യപത്രവും നിശ്ചിത കവറുകളില്‍ ഉള്ളടക്കം ചെയ്ത് അതത് വരണാധികാരികള്‍ക്ക് അയക്കുകയോ നേരിട്ട് നല്‍കുകയോ വേണം.
  • വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ട് മണിവരെ ലഭിക്കുന്ന എല്ലാ ബാലറ്റുകളും സ്വീകരിക്കുകയും അവ എണ്ണുന്നതുമാണ്
  • വോട്ടെണ്ണല്‍ ദിവസം രാവിലെ 8 മണിക്ക് ദിവസം ലഭിക്കുന്ന കഴരുകള്‍ വരണാധികാരി പ്രത്യേകം സൂക്ഷിക്കേണ്ടതാണ്

    തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ക്ലാസില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന പോസ്റ്റ് ആണിത്. 

    തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ്ങ് ഓസിസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ്ങ് ഓഫീസര്‍മാര്‍ക്കുമായി നടക്കുന്ന പോളിങ്ങ് റേഹേഴ്സല്‍ ക്ലാസില്‍ അഞ്ച് തലത്തിലുള്ള പരിശീലനം ആണ് നല്‍കുന്നത് 1) Polling Procedure 2) Poll Manager 3) Covid Protocol 4) Haritha Protocol 5) EVM Practice

  ഇതില്‍ ആദ്യത്തേതില്‍ ആണ് പോളിങ്ങ് ഉദ്യാഗസ്ഥര്‍ക്ക്  പ്രവര്‍ത്തനങ്ങള്‍ വിശദമായി വിശദീകരിക്കുന്നത്. അതിന്റെ ചുരുക്കും ചുവടെ നല്‍കുന്നു. പ്രിസൈഡിങ്ങ് ഓഫീസര്‍ക്കുള്ള കൈപ്പുസ്തകം ഇവിടെ നിന്നും ലഭിക്കുന്നതാണ്

പോളിങ്ങ് ഡ്യൂട്ടിക്ക് പുറപ്പെടുന്നതിന് മുമ്പ് ചുമതല ലഭിച്ച ഉദ്യോഗസ്ഥര്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനത്തിലെ റിട്ടേണിങ്ങ് ഓഫീസര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്ർകേണ്ടതാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പുറപ്പെടുന്ന ഉദ്യാഗസ്ഥര്‍ കോവിഡ് സാഹചര്യം കണക്കാക്കി ആവശ്യമായ മുന്‍ കരുതലുകള്‍ കരുതേണ്ടതാണ്. പോളിങ്ങ് മെറ്റീരിയലുകള്‍ക്കൊപ്പം മാസ്ക് സാനിറ്റൈസര്‍ ഇവ നല്‍കും എങ്കിലും ആവശ്യമെങ്കില്‍ അധികമായി മാസ്ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് ഇവയും ഭക്ഷണം കഴിക്കുന്നതിന് പ്ലേറ്റ്, ഗ്ലാസ് ഇവയും മറ്റ് അത്യാവശ്യ വസ്തുക്കള്‍ക്കൊപ്പം കരുതുക. കഴിയുന്നതും മറ്റുള്ളവരുമായി ഒന്നും പങ്കിടാതെ (പേന പോലെയുള്ളവ ഉള്‍പ്പെടെ) ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അതിനാവശ്യമായവ കയ്യില്‍ കരുതുക

തിരഞ്ഞെടുപ്പിന് തലേ ദിവസം ചെയ്യേണ്ടവ

തിരഞ്ഞെടുപ്പിന് തലേന്ന് പോളിങ്ങ് സാധനങ്ങള്‍ ഏറ്റുവാങ്ങുന്നതിന് കളക്ഷന്‍ സെന്ററില്‍ എത്തുന്നതോടെ പോളിങ്ങ് ടീമിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയായി. പോളിങ്ങ് സാധനങ്ങള്‍ ഏറ്റ് വാങ്ങുന്നത് മുതല്‍ പോളിങ്ങിന് ശേഷം സാധനങ്ങള്‍ തിരികെ റിസപ്ഷന്‍ കേന്ദ്രത്തില്‍ കൈമാറുന്നത് വരെ പോളിങ്ങ് ടീമിന്റെ കൂട്ടുത്തരവാദിത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന ഉത്തരവില്‍ പോളിങ്ങ് ടീമിലെ അംഗങ്ങളുടെ പേര് വിവരങ്ങളും ഫോണ്‍നമ്പരുകളും ഉണ്ടാവും ഇവരെ മുന്‍കൂട്ടി വിളിച്ച് പരിചയപ്പെടുന്നത് ഉചിതമായിരിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും കൂടുതള്‍ വിവരങ്ങള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • തലേന്ന് കളക്ഷന്‍ സെന്ററിലെത്തി പോളിങ്ങ് ടീമിലെ എല്ലാവരെയും കണ്ടത്തിയ ശേഷം പോളിങ്ങ് സാമഗ്രികള്‍ ശേഖരിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.  ഗ്രാമ പഞ്ചായത്തുകളില്‍ 1 കണ്ട്രോള്‍ യൂണിറ്റും 3 ബാലറ്റ് യൂണിറ്റും ഉള്‍പ്പെട്ട EVM ആവും ഉണ്ടാവുക. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ ഇവ ഓരോന്ന് വീതമേ കാണൂ. ഇവയോടൊപ്പം Statutory , Non- Statutory Forms , Marked Copy & Other Copies of Electoral Rolls, Indelible Ink, Cup, Arrow Cross Mark, Paper Seal, Green Paper Seal, Special Tag, Address Tag, Metal Seal, Rubber Seal, Voting Compartment, Self inking Pad(Red & Purple) ,Sealing Wax, Match box, Twain, Match box, Clips, White Papers, Pen, Carbon Papers, Sanitizer, Masks എന്നിവയാണ് പോളിങ്ങ് മെറ്റീരിയല്‍ ആയി നല്‍കുക.
  • ഇവയില്‍ വോട്ടിങ്ങ് മെഷീന്‍ തന്നിരിക്കുന്നത് ആ ബൂത്തിലെ തന്നെയാണെന്നും (Fom 6ലെ പേരുകളുമായി ഒത്ത് നോക്കുക) ഇലക്ടറല്‍ റോളിന്റെ മാര്‍ക്ക്ഡ് കോപ്പിയില്‍ എല്ലാ പേജുകളും ഉണ്ടെന്നും പോസ്റ്റല്‍ ബാലറ്റുകള്‍ PB എന്ന് അടയാളപ്പെടുത്തിയിട്ടില്ലേ എന്നും പരിശോധിക്കുക. 
  • ഇലക്ഷന്‍ കമ്മീഷന്റെ Poll Manager എന്ന ആപ്പ് Play Store നിന്നും ഡൗണ്‍ലോഡ് ചെയ്ത് അതില്‍ രജിസ്റ്റര്‍ ചെയ്യുക.
  • റിട്ടേണിങ്ങ് ഓഫീസര്‍, അഡിഷണല്‍ റിട്ടേണിങ്ങ് ഓഫീസര്‍ , സെക്ടറല്‍ ഓഫീസര്‍, റൂട്ട് ഓഫീസര്‍ ഇവരുടെ മൊബൈല്‍ നമ്പരുകള്‍ ശേഖരിക്കുക
  • പോളിങ്ങ് ടീമിന് നിശ്ചയിച്ചിട്ടുള്ള വാഹനത്തില്‍ കയറുക. 
  • വാഹനം പുറപ്പെട്ടാല്‍ Poll Manager ആപ്പില്‍ ആദ്യ മെസ്സേജ് ( Poll Party Departed എന്നതില്‍ Yes) നല്‍കുക.
പോളിങ്ങ് ബൂത്ത് സജ്ജമാക്കല്‍
  • പോളിങ്ങ് ബൂത്തിന്റെ പഞ്ചായത്ത് പ്രദേശങ്ങളില്‍ 200 മീറ്ററും നഗരസഭാ കോര്‍പ്പറേഷന്‍ മേഖലകളില്‍ 100 മീറ്ററും പ്രദേശങ്ങള്‍ പ്രിസൈഡിങ്ങ് ഓഫീസറുടെ നിയന്ത്രണത്തിലാണ് . ഇവിടെ കൊടിതോരണങ്ങള്‍ , പോസ്റ്ററുകള്‍ , മുദ്രാവാക്യങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യുക
  • വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ പ്രവേശിക്കുന്നതിനും വോട്ട് ചെയ്തശഷം തിരിച്ചിറങ്ങലുന്നതിനും പ്രത്യേകം വാതിലുകള്‍ ഉണ്ടെങ്കില്‍ അതനുസരിച്ച് ബൂത്ത് ക്രമീകരിക്കുക.
  • വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്റ് തയ്യാറാക്കുമ്പോള്‍ ആവശ്യത്തിന് വെളിച്ചമുള്ളതും വോട്ട് ചെയ്യുന്നത് മറ്റാരും കാണാത്ത രീതിയിലുള്ള സ്ഥലത്ത് ആവണം തയ്യാറാക്കേണ്ടത്
  • പ്രവേശനകവാടത്തില്‍ പതിക്കേണ്ട രണ്ട് പോസ്റ്ററുകള്‍ (പോളിങ്ങ് പ്രദേശത്തിന്റെ പരിധി, സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ഇവ) പതിക്കുക
  • വോട്ടറുടെ വിരലില്‍ പതിക്കുന്നതിനുള്ള മഷി തയ്യാറാക്കി വെച്ചുക
  • തിരഞ്ഞെടുപ്പിന് ശേഷം തിരികെ നല്‍കേണ്ട ഫോമുകളും കവറുകളും തയ്യാറാക്കി വെക്കുക
  • സ്ഥാനാര്‍ഥികളുടെ ഏജന്റുമാരോ മറ്റോ വന്നാല്‍ അവര്‍ക്ക് ആവശ്യമായ പാസുകളും തിരഞ്ഞെടുപ്പ് ദിവസം രാവിലെ 6 മണിക്ക് തന്നെ മോക്ക് പോളിന് എത്തണം തുടങ്ങിയ മറ്റ് നിര്‍ദ്ദേശങ്ങളും നല്‍കുക

തിരഞ്ഞെടുപ്പ് ദിവസം

  • രാവിലെ 5.30 മണിയോടെ തയ്യാറാവുക
  • ആറ് മണിക്ക് മോക്ക് പോള്‍ ആരംഭിക്കുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുക. ഇതിനു സഹായകരമായ  വീഡിയോ ഇവിടെ
  • പോളിങ്ങ് ഏജന്റുമാര്‍ക്ക് പാസുകള്‍ നല്‍കുക . ഒരു സ്ഥാനാര്‍ഥിയുടെ ഏജന്റിന് പരമാവധി മൂന്ന് പാസുകള്‍ നല്‍കാം. എന്നാല്‍ ഒരു സമയത്ത് ഒരാളേ മാത്രമേ ബൂത്തില്‍ ഇരിക്കാന്‍ അനുവദിക്കാവൂ
  • ആറ് മണിക്ക് മോക്ക് പോള്‍ ആരംഭിക്കുക. ആദ്യം അതില്‍ തലേദിവസം പരിശീലനത്തിനായി വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ക്ലിയര്‍ ചെയ്യുക. തുടര്‍ന്ന് എല്ലാ സ്ഥാനാര്‍ഥിയുടെയും ഏജന്റുനോട് വോട്ടുകള്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെടുക. അവര്‍ ഓരോ സ്ഥാനാര്‍ഥിക്കും രേഖപ്പെടുത്തിയ വോട്ടുകള്‍ ഒരു കടലാസില്‍ കുറിച്ച് വെക്കുക. എല്ലാവരും വോട്ടുകള്‍ രേഖപ്പെടുത്തുന്നതോടൊപ്പം എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വോട്ടുകള്‍ രേഖപ്പെടുത്തുന്നത് ഉചിതമാകും . വോട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞാല്‍ Close ബട്ടണ്‍ അമര്‍ത്തി മോക്ക് പോള്‍ അവസാനിപ്പിക്കുക. പിന്നീട് Result 1 എന്ന ബട്ടണ്‍ അമര്‍ത്തി റിസള്‍ട്ട് ഏജന്റുമാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുക. അത് പേപ്പറില്‍ രേഖപ്പെടുത്തിയതുമായി ഒത്ത് പോകുന്നു എന്ന് ഉറപ്പാക്കുക
  • തുടര്‍ന്ന് രേഖപ്പെടുത്തിയ വോട്ടുകള്‍ CLEAR ചെയ്യാന്‍ മറക്കരുത്.
  • അടുത്തതായി വോട്ടിങ്ങ് മെഷീന്‍ സീല്‍ ചെയ്യുക എന്നതാണ് ഇതിനായ ഹാജരായ ഏജന്റുമാരുടെ ഒപ്പുകള്‍ സ്ട്രിപ്പ് സീല്‍, ഗ്രീന്‍ പേപ്പര്‍സീല്‍, സ്പഷ്യല്‍ ടാഗ് ഇവയില്‍ വാങ്ങുക. തുടര്‍ന്ന് ഇവ ഉപയോഗിച്ച് മെഷീന്‍ സീല്‍ ചെയ്യുക. പേപ്പര്‍ സീലുകളുടെ ക്രമനമ്പര്‍ പോളിങ്ങ് ഏജന്റുമാര്‍ക്ക് കുറിച്ചെടുക്കാന്‍ അനുവദിക്കാവുന്നതാണ്. ഇത് വിശദീകരിക്കുന്ന വീഡിയോ ഇവിടെ
  • പോളിങ്ങ് ആരംഭിക്കുന്നതിന് മുമ്പ് പ്രിസൈഡിങ്ങ് ഓഫീസര്‍ ഡിക്ലറേഷന്‍ ഉറക്കെ വായിക്കേണ്ടതും സന്നിഹിതരായ ഏജന്റുമാരുടെ ഒപ്പ് ഡിക്ലറേഷനില്‍ വാങ്ങണം
  • കൃത്യം ഏഴ് മണിക്ക് തന്നെ പോളിങ്ങ് ആരംഭിക്കേണ്ടതാണ്. മെഷീന്‍ തയ്യാറാക്കുന്നതിന് ഏതെങ്കിലും വിധത്തില്‍ ഇതിന് താമസം നേരിട്ടാലും ക്യൂവിലുള്ള ആദ്യ രണ്ട് പേരെ ബൂത്തിനുള്ളില്‍ പ്രവേശിപ്പിച്ച് പ്രാഥമിക നടപടികള്‍ ആരംഭിക്കണം.
  • ഒന്നാം പോളിങ്ങ് ഓഫീസര്‍ വോട്ടറുടെ അംഗീകൃത തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് പരിശോധിച്ച് വോട്ടറെ തിരിച്ചറിയുക. പോളിങ്ങ് ഏജന്റുമാര്‍ തര്‍ക്കം ഉന്നയിക്കാത്ത പക്ഷം വോട്ടര്‍ പട്ടികയില്‍ താഴെ ഇടത് മൂലയില്‍ നിന്നും വലത് മൂലയിലേക്ക് ചുവന്ന മഷികൊണ്ട് വരക്കുക. സ്ത്രീ വോട്ടര്‍മാരെങ്കില്‍ ക്രമനമ്പറിന് ചുറ്റും വൃത്തം വരക്കുകയും ട്രാന്‍സ്ജെന്‍ഡര്‍ എങ്കില്‍ Tഎന്ന് അടയാളപ്പെടുത്തുകയും ചെയ്യുക.  തുടര്‍ന്ന് രണ്ടാം പോളിങ്ങ് ഓഫീസര്‍ വോട്ടറുടെ ഇടത് ചൂണ്ട് വിരലിന്റെ മുകളിലെ മടക്ക് മുതല്‍ നഖത്തിന്റെ അഗ്രം വരെ മഷി പുരട്ടുകയും വോട്ടര്‍ രജിസ്ട്രേഷന്‍ ഫോം 21 എ യില്‍ രേഖപ്പെടുത്തി അവരുടെ ഒപ്പ് അല്ലെങ്കില്‍ വിരലടയാളം പതിപ്പിക്കുക. വോട്ടര്‍ സ്ലിപ്പില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി നല്‍കുക. ഏതെങ്കിലും വോട്ടര്‍ മഷി പുരട്ടാന്‍ വിസമ്മിതിച്ചാല്‍ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കില്ല. തുടര്‍ന്ന് ഈ സ്ലിപ്പ് മൂന്നാം ഓഫീസറെ ഏല്‍പ്പിക്കുകയും അത് ക്രമത്തില്‍ ശേഖരിച്ച് സൂക്ഷിച്ച് വെക്കുകയും ബാലറ്റ് ബട്ടണ്‍ അമര്‍ത്തി മെഷീന്‍ സജ്ജമാക്കുകയും ചെയ്യുക. വോട്ട് രേഖപ്പെടുത്തിയ ശേഷം ബീപ്പ് ശബ്ദം വന്നു എന്നുറപ്പാക്കുക. ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ മൂന്ന് വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ മാത്രമേ ബീപ്പ് ശബ്ദം വരൂ . ഏതെങ്കിലും വോട്ടര്‍ മൂന്ന് വോട്ടും രേഖപ്പെടുത്താത്ത പക്ഷം അതിനുള്ള നിര്‍ദ്ദേശം നല്‍കുകയും അത് ചെയ്യാത്ത പക്ഷം പ്രിസൈഡിങ്ങ് ഓഫീസര്‍ മൂന്നാമത്തെ ബാലറ്റ് യൂണിറ്റിലെ End ബട്ടണ്‍ അമര്‍ത്തി ആ വോട്ടറുടെ വോട്ടിങ്ങ് പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമേ അടുത്ത വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. ഇതിനായി പ്രിസൈഡിങ്ങ് ഓഫീസര്‍ മാത്രമേ വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്റില്‍  പ്രവേശിക്കാവൂ.
  • വോട്ടിങ്ങ് ആരംഭിച്ച് ഓരോ മണിക്കൂര്‍ ഇടവിട്ട് പോള്‍ മാനേജര്‍ ആപ്പിലൂടെ വോട്ടിങ്ങിന്റെ തല്‍സ്ഥിതി ഇലക്ഷന്‍ കമ്മീഷനെ അറിയിക്കണം
  • മുതിര്‍ന്ന സമ്മതിദായകര്‍ക്കും അവശരും കൈക്കുഞ്ഞുങ്ങളുമായി വരുന്ന വോട്ടര്‍മാര്‍ക്കും ക്യൂവില്‍ നില്‍ക്കുന്ന വോട്ടര്‍മാരെക്കാള്‍ മുന്‍ഗണന നല്‍കണം
  • വോട്ട് ചെയ്യാന്‍ വരുന്ന ഏതെങ്കിലും വോട്ടറുടെ കാര്യത്തില്‍ പോളിങ്ങ് ഏജന്റുമാര്‍ തര്‍ക്കം ഉന്നയിക്കുന്ന പക്ഷം ആ വോട്ടറോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുകയും ഏജന്റുമാര്‍ അവരുടെ തര്‍ക്കത്തില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന പക്ഷം തര്‍ക്കമുന്നയിക്കുന്ന ആള്‍ ചലഞ്ച് ഫീസായി 10 രൂപ കെട്ടിവെക്കുകയും അതിന് പണം കൈപ്പറ്റിയതിനുള്ള രസീത് നല്‍കുകയും വേണം. തര്‍ക്കമുന്നയിക്കപ്പെട്ട വോട്ടറോട് ആള്‍മാറാട്ടത്തിനുള്ള ശിക്ഷയെപ്പറ്റി മുന്നറിയിപ്പ് നല്‍കുകയും വോട്ടര്‍പട്ടികയിലെ ഉള്‍ക്കുറിപ്പ് വായിച്ച് കേള്‍പ്പിക്കുകയും വേണം. തുടര്‍ന്ന് തര്‍ക്കമുന്നയിക്കപ്പെട്ട വോട്ടുകളുടെ പട്ടികയില്‍ ആ വോട്ടറുടെ പേര് ചേര്‍ക്കുകയും അതില്‍ അദ്ദേഹത്തിന്റെ ഒപ്പോ വിരളടയാളമോ ശേഖരിക്കുകയും വേണം. ഇതിന് വിസമ്മതിച്ചാല്‍ അദ്ദേഹത്തെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത് (ഈ രേഖ ഗ്രാമപഞ്ചായത്തിനെ സംബന്ധിക്കുന്ന രേഖകളോടൊപ്പമാണ് വെക്കേണ്ടത്). തുടര്‍ന്ന് ഈ വോട്ടറെക്കുറിച്ച് അന്വേഷണം നടത്തി തര്‍ക്കത്തിന്റെ നിജസ്ഥിതി പരിശോധിച്ച് അത് വാസ്തവമെങ്കില്‍ കെട്ടിവെച്ച തുക തിരികെ നല്‍കി രസീതിന്റെ കൗണ്ടര്‍ ഫോയിലില്‍ കൈപ്പറ്റ് രസീത് തിരികെ വാങ്ങേണ്ടതും മറിച്ചെങ്കില്‍ ആ തുക സര്‍ക്കാരിലേക്ക് കണ്ട് കെട്ടുകയും വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കുകയും ചെയ്യണം. വ്യാജവോട്ടറെന്ന് തിരിച്ചറിഞ്ഞാല്‍ പ്രസ്തുത വോട്ടറെ പരീതിയോടൊപ്പം ഡ്യൂട്ടിയിലുള്ള പോലീസിന് കൈമാറണം
  • അന്ധരോ അവശരോ ആയ വോട്ടര്‍മാരുടെ കാര്യത്തില്‍ പരസഹായമില്ലാതെ വോട്ട് ചെയ്യാന്‍ സാധിക്കില്ല എന്നുറപ്പാകുന്ന പക്ഷം അദ്ദേഹത്തിന് വേണ്ടി അദ്ദേഹത്തിന്റെ ആഗ്രഹാനുസരണം വോട്ട് ചെയ്യുന്നതിന് 18 വയസില്‍ കുറവ് പ്രായമുള്ള സ്ഥാനാര്‍ഥിയോ പോളിങ്ങ് ഏജന്റോ അല്ലാത്ത ഒരു സഹായിയെ വോട്ട് ചെയ്യാന്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ ഈ വ്യക്തി മറ്റേതെങ്കിലും വോട്ടറുടെ സഹായി ആയി വോട്ട് ചെയ്തിട്ടില്ല എന്നുറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട ഒരു സത്യപ്രസ്ഥാവന ഒപ്പിട്ട് വാങ്ങേണ്ടതും ആയത് പോളിങ്ങ് സാമഗ്രികള്‍ തിരികെ നല്‍കുന്ന അവസരത്തില്‍ തിരികെ നല്‍കണം. മൂന്ന് തലങ്ങളിലെ തിരഞ്ഞെടുപ്പിന് പ്രത്യേകം പ്രത്യേകം സത്യപ്രസ്ഥാവന ആവശ്യമില്ല . ഒരെണ്ണം തയ്യാറാക്കിയാല്‍ മതി.
  • ബ്രയിലി ലിപി പരിശീലിച്ച അന്ധരായ സമ്മതിദായകര്‍ക്ക് സ്വയം വോട്ട് രേഖപ്പെടുത്തുന്നതിനായി ബാലറ്റ് യൂണിറ്റിന്റെ ബാലറ്റ് ബട്ടണുകളുടെ വലത് വശത്തായി ബ്രയിലി ലിപിയില്‍ ആലേഖനം ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയും അവര്‍ താല്‍പര്യപ്പെട്ടാല്‍ ബാലറ്റ് പേപ്പറിലെ സ്ഥാന്ര്‍ഥികളുടെ പേരും ക്രമനമ്പരും ചിഹ്നവും അവരെ വായിച്ച് കേള്‍പ്പിക്കണം
  • ചില അവസരങ്ങളില്‍ ഒരാള്‍ വോട്ട് ചെയ്ത് പോയ ശേഷം താനാണ് യഥാര്‍ഥ സമ്മതിദായകന്‍ എന്ന് അവകാശപ്പെട്ട് മറ്റൊരാള്‍ വന്നാല്‍ അയാളുടെ നിജസ്ഥിതി പരിശോധിച്ച ശേഷം യാഥാര്‍ഥ്യമെന്ന് ഉറപ്പായാല്‍ അദ്ദേഹത്തിനെ വോട്ടിങ്ങ് മെഷീനില്‍ വോട്ട് ചെയ്യിക്കുന്നതിന് പകരം അയാള്‍ക്ക് ബന്ധപ്പെട്ട ഫോമില്‍ രേഖപ്പെടുത്തിയ ശേഷം ടെന്റേര്‍ഡ് ബാലറ്റ് പേപ്പര്‍ നല്‍കാവുന്നതാണ്. ഇങ്ങനെ ലഭ്യമാകുന്ന എല്ലാ ടെന്റേര്‍ഡ് ബാലറ്റുകളും പ്രത്യേക കവറില്‍ സൂക്ഷിക്കേണ്ടതും വോട്ടെടുപ്പിന്റെ അവസാനം ഇത് സീല്‍ ചെയ്ത് ഒന്നാമത്തെ പാക്കറ്റില്‍ ഉള്‍പ്പെടുത്തി തിരികെ നല്‍കണം . കൂടാതെ ഇതിന്റെ കൃത്യമായ കണക്ക് വോട്ടുകളുടെ കണക്കില്‍ ഉള്‍പ്പെടുത്തണം
  • വോട്ടെടുപ്പ് അവസാനിക്കുന്നതിന് അഞ്ച് മിനിട്ട് മുമ്പ് ക്യൂവിലുള്ള എല്ലാ സമ്മതിദായകര്‍ക്കും വോട്ടെടുപ്പ് സമയം അവസാനിച്ചാലും വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണെന്ന് അറിയിക്കുകയും വോട്ടെടുപ്പ് സമയം അവസാനിക്കുമ്പോള്‍ ക്യൂവില്‍ പുതുതായി ആരും ചേരാന്‍ അനുവദിക്കാതെ പോലീസിനെ ചുമതലപ്പെടുത്തുകയും ക്യൂവിലുള്ള ആളുകള്‍ക്ക് ക്രമനമ്പരിട്ട സ്ലിപ്പുകള്‍ ക്യൂവില്‍ അവസാനം നില്‍ക്കുന്ന ആള്‍ മുതല്‍ നല്‍കേണ്ടതും അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടതുമാണ്
  • ഈ തദ്ദേശതിരഞ്ഞെടുപ്പില്‍ അവസാന മണിക്കൂറില്‍ കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ഉണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പരിശീലനം നല്‍കിയിരുന്നു. ഈ പരിശീലനത്തില്‍ പി പി ഇ കിറ്റ് ധരിക്കേണ്ട വിധം ഉള്‍പ്പെടെ വിശദീകരിച്ചിരുന്നു. 
  • കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍മാരും പോളിങ്ങ് ഉദ്യോഗസ്ഥരും സാമൂഹ്യ അകലവും മാസ്കും സാനിറ്റൈസറിന്റെയും ഉപയോഗവും ശരിയായ രീതിയില്‍ ഉപയോഗിക്കണം എന്ന് ഓര്‍മ്മിപ്പിക്കുന്നു
  • പോളിങ്ങ് സമയം അവസാനിപ്പിച്ച ശേഷം ക്യൂവിലുള്ള എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്ത ശേഷം വോട്ടെടുപ്പ് അവസാനിച്ചതായുള്ള പ്രഖ്യാപനം വായിക്കണം . കൂടാതെ ഓരോ തലത്തിലേക്കും രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്ക് പോളിങ്ങ് ഏജന്റുമാര്‍ക്ക് നല്‍കേണ്ടതാണ്. അതിന്റെ കൈപ്പറ്റ് പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ പ്രഥ്യാപനത്തിന്റെ ഭാഗം മൂന്നില്‍ രേഖപ്പെടുത്തണം. ഏതെങ്കിലും പോളിങ്ങ് ഏജന്റുമാര്‍ ഇത് കൈപ്പറ്റുന്നതിന് വിസമ്മതിക്കുന്ന പക്ഷം ആയതും രേഖപ്പെടുത്തണം
  • വോട്ടെടുപ്പ് അവസാനിച്ച ശേഷം കണ്ട്രോള്‍ യൂണിറ്റിലെ ക്ലോസ് ബട്ടണ്‍ അമര്‍ത്തി പോളിങ്ങ് അവസാനിപ്പിക്കണം. തുടര്‍ന്ന് ബാലറ്റ് യൂണിറ്റുകളുമായി ബന്ധപ്പെട്ട കേബിളുകള്‍ ഡിസ്കണക്ട് ചെയ്യുകയും ബാലറ്റ് യൂണിറ്റുകള്‍ ബന്ധപ്പെട്ട ബോക്സുകളില്‍ സൂക്ഷിക്കേണ്ടതുണ്ട്
  • തുടര്‍ന്ന് ഇനി പറയുന്നവ പ്രത്യകം മുദ്ര വെച്ച് നല്‍കേണ്ടവയാണ് (1)Voting Machine (2). Marked Copy of Electoral Roll (3)Voters Register  (4)Tendered Ballot Papers & List of Tenderd Ballot Papers (5) List of Challenged Votes (6) Unused Tendered Ballot Papers . മുദ്ര വെക്കുന്ന രേഖകളില്‍ പോളിങ്ങ് ഏജന്റുമാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവരുടെ മുദ്ര വെക്കാന്‍ അനുവദിക്കണം. 
തിരഞ്ഞെടുപ്പിന് ശേഷം തിരികെ നല്‍കേണ്ട രേഖകള്‍ . 
വോട്ടിങ്ങ് മെഷീന്‍ കൂടാതെ അഞ്ച് കവറുകളാണ് തിരികെ നല്‍കണ്ടത്. ഇവ താഴെപ്പറയുന്നു
Packet 1 ( 5 sealed Packets in a Big Cover . വലിയ കവര്‍ സീല്‍ ചെയ്യേണ്ടതില്ല)
  (1/1) Sealed cover containing Marked Copy of Electoral Roll 
  (2/1) Sealed cover containing Voter Register
  (3/1) Sealed cover containing Tendered Ballot Papers & List of Tenderd Votes
  (4/1) Sealed cover containing List of Challenged Votes
  (5/1) Sealed cover containing Unused ballot Papers
Packet 2 ( 7 Packets in a Big Cover . വലിയ കവര്‍ സീല്‍ ചെയ്യേണ്ടതില്ല)
  (1/2) Receipt Book of Challenged Votes
  (2/2) Other Copies of Electoral Roll
  (3/2) Appointment Orders of Polling Agents (Form 10)
  (4/2) Declarations and List of Blind and infirm Voters (
  (5/2) Election Duty Certificates
  (6/2) Declaration about Age
  (7/2) Used Voter Slips
Packet 3 (13 Items in a Big Cover . വലിയ കവര്‍ സീല്‍ ചെയ്യേണ്ടതില്ല)
  (1/3) Unused and Damaged Paper Seals
  (2/3) Unused and Damaged Strip Seals  
  (3/3) Unused and Damaged Special Tags
  (4/3) Manual of Electronic Voting Machine (EVM)
  (5/3) Presiding Officers Hand Book
  (6/3) Indelible Ink Set 
  (7/3) Self Inking Pads
  (8/3) Metal Seal of Presiding Officer
  (9/3) Arrow Cross Mark
  (10/3)Distinguishing Mark of Polling Station
  (11/3) Acquittance Roll 
  (12/3)Unused Voter Slips
  (13/3) Any other items

Packet 4 (3 Items in a Sealed Cover and Pasted over the Control Unit using Cello Tape)
  (1) Form No 24- A
  (2) Cancelled Ballot Label
  (3) Paper Seal Account (N14) 
Packet 5 (3 Items in a Cover) 
  (1/5) Presiding Officers Diary
  (2/5) Declarations by Presiding Officer
  (3/5) List of Challenged Votes and the Amount Collected
  
  1. ഇവയില്‍ ഒന്നാമത്തെ പാക്കറ്റിലെ അഞ്ച് കവറുകളും സീല്‍ ചെയ്ത കഴറുകളില്‍ ആയിരിക്കണം . ഇവ ഉള്‍ക്കൊള്ളിച്ച വലിയ കവല്‍ സ്വീകരണകേന്ദ്രത്തില്‍ പരിശോധിച്ച ശേഷം വലിയ കവര്‍ സീല്‍ ചെയ്ത് നല്‍കണം. അതിനായി സീലിങ്ങ് വാക്സും മെറ്റല്‍ സീലും തീപ്പെട്ടിയും പ്രത്യേകം കരുതുക 
  2. പാക്കറ്റുകള്‍ 2,3,5 ഇവ സീല്‍ ചെയ്യേണ്ടതില്ല . ഇവ പിന്നുകളോ സ്റ്റാപ്ലര്‍ ഉപയോഗിച്ചോ ഭദ്രമാക്കുക 
full-width

Post a Comment

Previous Post Next Post