അധ്യാപകര്‍ തയ്യാറാക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്
ദുര്‍ഗാഷ്‍ടമി പ്രമാണിച്ച് ഒക്ടോബര്‍ 19 തിങ്കളാഴ്‍ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു മാര്‍ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ ദീര്‍ഘിപ്പിച്ചു. 2026-27 അധ്യയനവര്‍ഷത്തെ ജൂണിയര്‍ ലിറ്റില്‍ കൈറ്റ്‍സ് ബാച്ചുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ UDISE+ PORTAL ഡേറ്റാ എന്‍ട്രി, പരിശോധന എന്നിവ ഒക്‍ടോബര്‍ 31നകം പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം OEC/ST പ്രീമെട്രിക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ www.egrantz.kerala.gov.in എന്ന ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന ഒക്ടോബര്‍ 20 നകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം   NMMSE സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 5 വരെയും കെടാവിളക്ക് സ്കോളര്‍ഷിപ്പിന് നവംബര്‍ 15 വരെയും ദീര്‍ഘിപ്പിച്ചു

46 സ്‌കൂൾ കെട്ടിടം ഉദ്ഘാടനവും 79 സ്‌കൂൾ കെട്ടിടം ശിലാസ്ഥാപനവും നവംബർ നാലിന്


 

 നൂറുദിന കർമ പരിപാടിയുടെ ഭാഗമായി 46 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നവംബർ നാലിന് വൈകിട്ട് മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. മന്ത്രിമാരായ ഇ.പി.ജയരാജൻ, എ.കെ.ബാലൻ, എ.സി.മൊയ്തീൻ, പി.തിലോത്തമൻ, ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു, വി.എസ്. സുനിൽകുമാർ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മുഖ്യാതിഥികളായിരിക്കും.
46 വിദ്യാലയങ്ങളിൽ അഞ്ച് കോടി കിഫ്ബി ധനസഹായത്തോടെയുളള ആറ് വിദ്യാലയങ്ങളും മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെയുളള ആറ് സ്‌കൂളുകളും, നബാർഡ്, പ്ലാൻ ഫണ്ട്, സമഗ്രശിക്ഷ കേരളം, ജനപ്രതിനിധികളുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച 34 വിദ്യാലയങ്ങളുമുണ്ട്. ഇതിൽ പൈതൃക സംരക്ഷണ പദ്ധതിയിൽപ്പെടുത്തി പുനർനിർമ്മാണം നടത്തിയ അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്‌കൂളും ഉൾപ്പെടുന്നു. ശിലാസ്ഥാപനം നടത്തുന്ന 79 വിദ്യാലയങ്ങളിൽ കിഫ്ബി ധനസഹായത്തോടെ കില എസ്.പി.വിയായ 41 വിദ്യാലയങ്ങൾ, മറ്റു എസ്.പി.വികൾ നിർമ്മാണച്ചുമതലയുളള അഞ്ച് വിദ്യാലയങ്ങൾ, നബാർഡ്, പ്ലാൻ ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തി 33 വിദ്യാലയങ്ങൾ ഉൾപ്പെടുന്നു.
തിരുവനന്തപുരം-ആറ്, കൊല്ലം-എട്ട്, ആലപ്പുഴ-മൂന്ന്, പത്തനംതിട്ട-രണ്ട്, കോട്ടയം-രണ്ട്, ഇടുക്കി-ഒന്ന്, എറണാകുളം-രണ്ട്, തൃശ്ശൂർ-ഒൻമ്പത്, പാലക്കാട്-ഒന്ന്, മലപ്പുറം-അഞ്ച്, കോഴിക്കോട്-ഒന്ന്, വയനാട്-നാല്, കണ്ണൂർ-രണ്ട് എന്നിങ്ങനെയാണ് സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്. തിരുവനന്തപുരം-12, കൊല്ലം-11, ആലപ്പുഴ- എട്ട്, പത്തനംതിട്ട-രണ്ട്, ഇടുക്കി-മൂന്ന്, പാലക്കാട്-30, മലപ്പുറം-മൂന്ന്, കോഴിക്കോട്-മൂന്ന്, കണ്ണൂർ-ആറ്, കാസർകോട്-ഒന്ന് എന്നിങ്ങനെയാണ് ശിലാസ്ഥാപനം നടത്തുന്ന സ്‌കൂളുകളുടെ ജില്ല തിരിച്ചുളള കണക്ക്.

Post a Comment

Previous Post Next Post