Departmental Test ഫലം പ്രഖ്യാപിച്ചു. Result അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

Undertaking for Excess Pay

 
       സംസ്‌ഥാന സര്‍ക്കാര്‍ സര്‍വീസിലുള്ള എല്ലാ ജീവനക്കാരും  അധ്യാപകരും അവരുടെ ശമ്പളത്തിലോ പെന്‍ഷനിലോ അധിക തുക വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചടച്ച് കൊള്ളാമെന്ന പ്രസ്‌ഥാവന ഒപ്പിട്ട് DDOമാര്‍ വാങ്ങണമെന്നും അത് സര്‍വീസ് ബുക്കില്‍ ഒട്ടിച്ച് വെക്കണമെന്നും ഇതിന്റെ പകര്‍പ്പ് സ്‌പാര്‍ക്കില്‍ അപ്‌ലോഡ് ചെയ്യണമെന്നും 13/12/2019 ലെ GO(P) No 169/2019/Fin  എന്ന ഉത്തരവ് പ്രകാരം ആവശ്യപ്പെട്ടിരുന്നു.  02/06/2020 ലെ ഉത്തരവ് GO(P)No 70/2020/Fin പ്രകാരം ഈ ഉത്തരവിന്റെ കാലാവധി 30/09/2020 വരെ ദീര്‍ഘിപ്പിക്കുകയുണ്ടായി. ഈ തീയതിക്കുള്ളില്‍ പ്രസ്‌തുത ഡിക്ലറേഷന്‍ സ്‌പാര്‍ക്കില്‍ അപ്‌ലോഡ് ചെയ്യാത്തവരുടെ തുടര്‍ന്നുള്ള ഇന്‍ക്രിമെന്റ് പാസാക്കില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇത് അപ്‌ലോഡ് ചെയ്യുന്നതിനുള്ള മെനു സ്‌പാര്‍ക്കില്‍ ലഭ്യമായിട്ടുണ്ട്. സ്പാര്‍ക്കില്‍ DDO ആയി ലോഗിന്‍ ചെയ്‌ത്  Service Matters ->Undertaking for Excess Payment Recovery എന്ന ക്രമത്തില്‍ പ്രവേശിച്ചാല്‍ ഇതിനുള്ള ഓപ്‌ഷന്‍ ലഭിക്കും. ലഭിക്കുന്ന പുതിയ പേജില്‍ DDO Code, Bill Type ഇവ നല്‍കി ആ Bill Type ളുള്ള ജീവനക്കാരുടെ ലിസ്റ്റില്‍ നിന്നും ജീവനക്കാരനെ തിരഞ്ഞെടുക്കുക. ഡിക്ലറേഷന്‍ സമര്‍പ്പിച്ച തീയതി നല്‍കിയ ശേഷം Employee ഒപ്പിട്ട് നല്‍കിയ ഡേക്ലറേഷന്‍ pdf രൂപത്തില്‍ സേവ് ചെയ്‌തത് Browse ചെയ്‌ത് അപ്‌ലോഡ് ചെയ്യുക. ഒരു ജീവനക്കാരന്റെ ഒരു തവണ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കു. ഒരിക്കല്‍ അപ്‌ലോഡ് ചെയ്താല്‍ പ്രസ്‌തുത ജീവനക്കാരന്റെ പേര് ലിസ്റ്റില്‍ ഉണ്ടാവില്ല. ഇത്തരത്തില്‍ സ്ഥാപനത്തിലെ എല്ലാ ബില്‍ ടൈപ്പിലുള്ള ജീവനക്കാരുടെയും undertaking നിശ്‌ചിത തീയതിക്കകം അപ്‌ലോഡ് ചെയ്യണം
Click Here for Sample Format of Undertaking
Click Here for Circular Dated 03/06/2020
Click Here for Previous Circular dated 13/12/2019

3 Comments

Previous Post Next Post