അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Processing of salary bills in SPARK Directions


            കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്‌ഥാന ജീവനക്കാര്‍ക്കും അധ്യപകര്‍ക്കും ഏപ്രില്‍ മുതല്‍ ആഗസ്‌ത് വരെയുള്ള അഞ്ച് മാസത്തെ ശമ്പളത്തില്‍ നിന്നും ആറ് ദിവസത്തെ ശമ്പളം തടഞ്ഞുവെക്കാന്‍ തീരുമാനിച്ചതിന്‍ പ്രകാരം സ്‌പാര്‍ക്ക് സജ്ജമായതായി ധനകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍. ഇതിന്‍ പ്രകാരം ശമ്പളബില്‍ തയ്യാറാക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍  ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത് ഒഴിവാക്കാം.
              20000 രൂപക്ക് മേല്‍ Gross Salary ഉള്ളജീവനക്കാരുടെ ആറ് ദിവസ ശമ്പളം കുറവ് ചെയ്‌ത് മാത്രമേ സ്പാര്‍ക്കില്‍ ബില്‍ തയ്യാറാവൂ. ആയതിനാല്‍ Deductions ല്‍ മാറ്റങ്ങള്‍ വരുത്തണോ എന്ന് ഓരോ ജീവനക്കാരുടെയും പ്രത്യേകം പ്രത്യേകം പരിശോധിക്കണം. ആറ് ദിവസത്തെ ശമ്പളം കുറയുമ്പോള്‍ Net Salary നെഗറ്റീവ് ആകാതെ നോക്കുക. അങ്ങിനെ വന്നാല്‍ അവരുടെ PF Monthly Subscription ല്‍ അനുയോജ്യമായ കുറവോ ഇന്‍കം ടാക്‌സ് ഡിഡക്ഷനില്‍ മാറ്റങ്ങള്‍ വരുത്തിയോ Net Amount നെഗറ്റീവ് വരാതെ നോക്കണം. PF Subscription ല്‍ കുറവ് വരുത്തുമ്പോള്‍ അടിസ്ഥാന ശമ്പളത്തിന്റെ 6% ല്‍ കുറയാതെ നോക്കണം. 

Click Here for SPARK Circular 
Click Here for Salary Deduction Circular


full-width

Post a Comment

Previous Post Next Post