ഒന്നാം പാദവാര്‍ഷിക പരീക്ഷക്ക് ശേഷം നടത്തേണ്ട പഠന പിന്തുണാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

SSLC പരീക്ഷ നിര്‍ദ്ദേശങ്ങളും ബെല്‍ സമയക്രമവും

       ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലുമായി 422450 വിദ്യാർഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. 216067 ആൺകുട്ടികളും 206383 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുക.
       സർക്കാർ സ്‌കൂളുകളിൽ 138457 കുട്ടികളും എയിഡഡ് സ്‌കൂളുകളിൽ 253539 കുട്ടികളും അൺഎയിഡഡ് സ്‌കൂളുകളിൽ 30454 കുട്ടികളും പരീക്ഷയെഴുതും.
ഗൾഫ് മേഖലയിൽ 597 കുട്ടികളും ലക്ഷദ്വീപ് മേഖലയിൽ 592 പേരും പരീക്ഷ എഴുതുന്നു. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ (പി.സി.ഒ) 87 പേരും പരീക്ഷ എഴുതും.
        മലപ്പുറം റവന്യൂ ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത് (26869). ഏറ്റവും കുറവ് ആലപ്പുഴയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (2107).
ഏറ്റവും കൂടുതൽപേർ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി വദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസിലാണ് (2327). കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ തെക്കേക്കര ഗവൺമെന്റ് എച്ച്.എസിലാണ് ഏറ്റവും കുറവ്, രണ്ടു പേർ.
      റ്റി.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 3091 പേരാണ് പരീക്ഷ എഴുതുന്നത് (ആൺകുട്ടികൾ 2828, പെൺകുട്ടികൾ 263).
എ.എച്ച്.എസ്.എൽ.സി വിഭാഗത്തിൽ ചെറുതുരുത്തി ആർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ കലാമണ്ഡലം  കേന്ദ്രത്തിൽ 70 പേരാണ് പരീക്ഷയെഴുതുന്നത്.
      എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 261 പേരും റ്റി.എച്ച്എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ രണ്ട് കേന്ദ്രങ്ങളിലായി 17 പേരുമാണുള്ളത്.
      54 കേന്ദ്രീകൃത ക്യാമ്പുകളിൽ രണ്ട് ഘട്ടങ്ങളായാണ് മൂല്യനിർണ്ണയം നടക്കുക. ആദ്യഘട്ടം ഏപ്രിൽ രണ്ട് മുതൽ എട്ട് വരെയും രണ്ടാം ഘട്ടം 15 മുതൽ 23 വരെയുമാണ്.
മൂല്യനിർണ്ണയ ക്യാമ്പുകളിലേക്കുള്ള അഡീഷണൽ ചീഫ് എക്‌സാമിനർമാരുടെയും അസിസ്റ്റന്റ് എക്‌സാമിനർമാരുടെയും നിയമന ഉത്തരവുകൾ മാർച്ച് 26 മുതൽ പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ ലഭിക്കും. കേന്ദ്രീകൃത മൂല്യനിർണ്ണയത്തിന് മുന്നോടിയായുള്ള സ്‌കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് 30നും 31നും 12 സ്‌കൂളുകളിലായി നടക്കും.
        SSLC പരീക്ഷയുമായി ബന്ധപ്പെട്ട് നടത്തേണ്ട മുന്നൊരുക്കങ്ങളും ചീഫ് സൂപ്രണ്ടുമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത് ഇവിടെ നിന്നും ലഭിക്കും. 
        പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശ പ്രകാരം ചീഫ് സൂപ്രണ്ടുമാരും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും പരീക്ഷാദിവസങ്ങളില്‍ രാവിലെ 6.30ന് പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണം. ട്രഷറികളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ വിദ്യാലയങ്ങളില്‍ എത്തിക്കുന്ന ചോദ്യപേപ്പറുകള്‍ കൈപ്പറ്റി ഇരട്ട താഴുള്ള അലമാരകളില്‍ സൂക്ഷിക്കണം. പരീക്ഷക്ക് മുന്നോടിയായി ഇന്‍വിജിലേറ്റര്‍മാരുടെ യോഗം 9ന് ചേരണം. അതിനാല്‍ ഇന്‍വിജിലേറ്റര്‍മാരെ 7ന് റിലീവ് ചെയ്യണം. 
SSLC/HSS/VHSE Bell Timings
9.30  1st Bell (Long Bell)വിദ്യാര്‍ഥികളും ഇന്‍വിജിലേറ്റര്‍മാരും ക്ലാസ് മുറിയില്‍ പ്രവേശിക്കുന്നു. അറ്റന്‍ഡന്‍സ് രേഖപ്പെടുത്തി മെയിന്‍ഷീറ്റ് നല്‍കുന്നു
9.45  2nd Bell (2 Stroke)ചോദ്യപേപ്പര്‍ നല്‍കുന്നു. കൂള്‍ ഓഫ് സമയം
10.AM 3rd Bell(LongBell)കുട്ടികള്‍ പരീക്ഷ എഴുതാന്‍ തുടങ്ങുന്നു
10.30AM Bell  (1 Stroke)അര മണിക്കൂര്‍ കഴിഞ്ഞത് അറിയിക്കുന്നതിന്
11.00AM Bell  (2 Stroke)ഒരു മണിക്കൂര്‍ അവസാനിച്ചു
11.30AM Bell  (1 Stroke)SSLC ഒന്നര മണിക്കൂര്‍ പരീക്ഷാ ദിവസങ്ങളില്‍ അവരുടെ പേപ്പറുകള്‍ ശേഖരിക്കുന്നു. HS മാത്രമുള്ള വിദ്യാലയങ്ങളില്‍ Long Bell. HSS/VHSE കൂടിയുള്ള വിദ്യാലയങ്ങളില്‍ Long Bell ഉണ്ടാവില്ല. ആ വിദ്യാലയങ്ങളില്‍ 11.25ന് ഇന്‍വിജിലേറ്റര്‍ അഞ്ച് മിനിട്ട് കൂടി ഉള്ളൂ എന്ന് അനൗണ്‍സ് ചെയ്യുക. വാണിങ്ങ് ബെല്‍ പാടില്ല
12Noon  Bell  (2 Stroke)രണ്ട് മണിക്കൂര്‍ പൂര്‍ത്തിയായി
12.25Bell 
(1 Stroke)
വാണിങ്ങ് ബെല്‍
12.30Bell 
(Long Bell)
വിദ്യാര്‍ഥികള്‍ പരീക്ഷ പൂര്‍ത്തിയാക്കുന്നു. ഉത്തരക്കടലാസുകള്‍ കൂട്ടി കെട്ടുന്നു. അഡീഷണല്‍ ഷീറ്റുകളുടെ എണ്ണം എഴുതാന്‍ ആവശ്യപ്പെടുന്നു
Bell സമയക്രമം സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ ഇവിടെ

എസ് എസ് എല്‍ സി പരീക്ഷ 2020 ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
  • പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകര്‍ 9 മണിക്ക് തന്നെ സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്.
  • പരീക്ഷാ ചുമതലയുള്ള റൂം ഏതെന്ന് രജിസ്റ്ററില്‍ കണ്ടെത്തി ഒപ്പിടേണ്ടതും ആ റൂമിലേക്കാവശ്യമായ മെയില്‍ അഡീഷണല്‍ ഷീറ്റുകള്‍ ഉള്‍പ്പെട്ട ഫയല്‍ ഏറ്റ് വാങ്ങേണ്ടതുമാണ്
  • പരീക്ഷാ ഹാളില്‍ ബന്ധുക്കളാരും പരീക്ഷ എഴുതുന്നില്ല എന്ന ഡിക്ലറേഷന്‍ ചീഫ് സൂപ്രണ്ടിന് നല്‍കണം
  • പരീക്ഷാ ഹാളില്‍ അധ്യാപകരോ അനധ്യാപകരോ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോവരുത്. ഫോണുകള്‍ കൈവശമുള്ളവര്‍ അത് ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കേണ്ടതാണ്.
  • 9.30ന് ആദ്യ ബെല്‍ അടിക്കുമ്പോള്‍ അധ്യാപകര്‍ പരീക്ഷാ ഹാളില്‍ എത്തേണ്ടതാണ്.
  • വിദ്യാര്‍ഥികളെ ഹാള്‍ടിക്കറ്റുമായി ഒത്ത് നോക്കി അതത് സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ഉറപ്പ് വരുത്തിയതിന് ശേഷം അറ്റന്‍ഡന്‍സ് ഷീറ്റില്‍ അവരുടെ ഒപ്പുകള്‍ വാങ്ങേണ്ടതാണ്. iExaMS ല്‍ നിന്നും ലഭിക്കുന്ന അറ്റന്‍ഡന്‍സ് ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്
  • എല്ലാ കുട്ടികളുടെ കൈവശവും ഹാള്‍ ടിക്കറ്റ് ഉണ്ടെന്നു് ഉറപ്പ് വരുത്തുക.
  • മെയിന്‍ ഷീറ്റിലും അഡീഷണല്‍ ഷീറ്റിലും ചീഫ് സൂപ്രണ്ടിന്റെ മോണോഗ്രാം പതിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക
  • ഓരോ കുട്ടികള്‍ക്കും മെയിന്‍ ഷീറ്റ് നല്‍കി അത് ശ്രദ്ധാപൂര്‍വ്വം പൂരിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കണം. അവര്‍ പൂരിപ്പിച്ചതിന് ശേഷം ഇന്‍വിജിലേറ്റര്‍ അവ പരിശോധിച്ച് മെയിന്‍ ഷീറ്റില്‍ ഒപ്പു ഇടേണ്ടതാണ്.
  • ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഇവരിലൊരാള്‍ റൂമുകളിലെത്തിക്കുന്ന ചോദ്യപേപ്പറുകള്‍ ഏറ്റ് വാങ്ങി അന്നത്തെ പരീക്ഷക്ക് ആ റൂമില്‍ അവശ്യമുള്ളവയാണെന്ന് ഉറപ്പാക്കേണ്ടതും ചോദ്യപേപ്പറുകളുടെ കവറ‌ുകള്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുമാണ്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഡിക്ലറേഷന്‍ എഴുതി രണ്ട് വിദ്യാര്‍ഥികളെ കൊണ്ട് ഒപ്പിടീച്ചതിന് ശേഷം കവറുകള്‍ തുറക്കാന്‍ പാടുള്ളു..
  • 9.45ന് ബെല്‍ അടിക്കുമ്പോള്‍ കുട്ടികള്‍ക്ക് ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുകയും കുട്ടികളോട് 1,3 പേജുകളില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതി ഒപ്പിടാന്‍ ആവശ്യപ്പെടുകയും അത് പരിശോധിക്കുകയും ചെയ്യുക.
  • വിതരണത്തിന് ശേഷം ചോദ്യപേപ്പറുകള്‍ ബാക്കിയുണ്ടെങ്കില്‍ അവ പാക്കറ്റിനുള്ളില്‍ തിരികെ വെച്ച് പാക്കറ്റ് ടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്യേണ്ടതും അര മണിക്കൂര്‍ കഴിഞ്ഞ് അവ ചീഫ് സൂപ്രണ്ടിന് കൈമാറണം
  • അരമണിക്കൂറിന് ശേഷം താമസിച്ച് വരുന്ന വിദ്യാര്‍ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കരുത്.
  • പരീക്ഷ തീരുന്നതിന് മുമ്പ് ഒരു വിദ്യാര്‍ഥിയേയും പരീക്ഷാ ഹാള്‍ വിട്ട് പോകുന്നതിന് അനുവദിക്കരുത്.
  • ചോദ്യപേപ്പറുകളില്‍ മറ്റൊന്നും എഴുതരുതെന്ന നിര്‍ദ്ദേശവും നല്‍കാവുന്നതാണ്
  • കൂള്‍ ഓഫ് സമയത്ത് കുട്ടികള്‍ ഉത്തരങ്ങള്‍ എഴുതുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
  • പത്ത് മണിക്ക് ബെല്‍ അടിക്കുന്ന സമയത്ത് എഴുതി തുടങ്ങാനുള്ള നിര്‍ദ്ദേശം നല്‍കുക.
  • അഡീഷണ്‍ ഷീറ്റ് ആവശ്യമുള്ള വിദ്യാര്‍ഥികള്‍ അവരുടെ സീറ്റുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പറയുക . ഇന്‍വിജേലേറ്റര്‍ അവരുടെ സീറ്റുകളില്‍ പേപ്പറുകള്‍ എത്തിക്കുകയാണ് വേണ്ടത് . യാതൊരു കാരണവശാലും കുട്ടികളെ ഇന്‍വിജിലേറ്ററുടെ അടുത്തേക്ക് വിളിച്ച് വരുത്തരുത്
  • വിദ്യാര്‍ഥികള്‍ക്ക് അഡീഷണല്‍ ഷീറ്റുകള്‍ നല്‍കുമ്പോള്‍ അവയില്‍ രജിസ്റ്റര്‍ നമ്പര്‍ നിര്‍ബന്ധമായും എഴുതിയിരിക്കണം. ഇന്‍വിജിലേറ്റര്‍ അഡീഷണല്‍ ഷീറ്റില്‍ ഒപ്പുകള്‍ രേഖപ്പെടുത്തിയിരിക്കണം
  • അവസാന ബെല്‍ അടിക്കുന്നത് വരെ പരീക്ഷ എഴുതാന്‍ കുട്ടികള്‍ക്ക് അവകാശമുണ്ട് അതിനാല്‍ അവസാന ബെല്ലിന് ശേഷം മാത്രമേ ഉത്തരക്കടലാസുകള്‍ ശേഖരിക്കാവു.
  • പരീക്ഷ അവസാനിക്കുമ്പോള്‍ മെയിന്‍ ഷീറ്റ് ഒഴികെയുള്ള അഡീഷണല്‍ ഷീറ്റുകള്‍ എണ്ണം മെയിന്‍ ഷീറ്റില്‍ അതിനുള്ള ബോക്‌സില്‍ എഴുതുന്നതിന് കുട്ടികളോട് നിര്‍ദ്ദേശിക്കണം
  • ഇന്‍വിജിലേറ്റര്‍ ഓരോ വിദ്യാര്‍ഥി ഉപയോഗിച്ച അഡീഷണല്‍ ഷീറ്റുകളുടെ എണ്ണവും ആ റൂമിലെ ആകെ അഡീഷണല്‍ ഷീറ്റുകളുടെ എണ്ണവും അറ്റന്‍ഡന്‍സ് ഷീറ്റില്‍ രേഖപ്പെടുത്തി ഒപ്പ് വെക്കേണ്ടതാണ്
  • പരീക്ഷ അവസാനിച്ചതിന് ശേഷം രജിസ്റ്റര്‍ നമ്പര്‍ ക്രമത്തില്‍ അവ ശേഖരിച്ച് ഉത്തരക്കടലാസില്‍ വിദ്യാര്‍ഥി എഴുതിയ അവസാനവരിയുടെ തൊട്ടുതാഴെ മോണോഗ്രാം പതിപ്പിച്ചതിന് ശേഷം ചീഫ് സൂപ്രണ്ടിന് കൈമാറണം.
കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച എസ് എസ് എല്‍ സി പരീക്ഷാ SEATING PLANNER ഇവിടെ



Post a Comment

Previous Post Next Post