സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്ന് വായനാദിനം . ഏവര്‍ക്കും വായനാദിനാശംസകള്‍ 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

ന്യൂമാറ്റ്‌സ് ഏകദിന പഠന ക്യാമ്പ് 27 മുതൽ

   2019-20 അധ്യയനവർഷത്തെ പ്രതിഭകളായ കുട്ടികൾക്കുളള ഗണിത പരിപോഷണ പരിപാടിയായ ന്യൂമാറ്റ്‌സിന്റെ ഏകദിന പഠന ക്യാമ്പ് ഈ മാസം നടക്കും. വിശദവിവരം ചുവടെ:
തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലെ കുട്ടികൾക്ക് കോഴിക്കോട് നടക്കാവ് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ 27ന് നടക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കുട്ടികൾക്ക് ആലപ്പുഴ  ചെങ്ങന്നൂരിൽ ജി.ബി.എച്ച്.എസിൽ 28ന് ക്യാമ്പ് നടക്കും. ന്യൂമാറ്റ്‌സിൽ അംഗങ്ങളായ എല്ലാ കുട്ടികളും അതത് കേന്ദ്രങ്ങളിൽ രാവിലെ ഒൻപതിന് എത്തണം.

Post a Comment

Previous Post Next Post