ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന എല്ലാ അധ്യാപക - അധ്യാപകേതര ജീവനക്കാര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗ് ശാന്തസുന്തരമായ വിശ്രമജീവിതം ആശംസിക്കുന്നു. എസ് എസ് എല്‍ സി മാര്‍ച്ച് 2025 , പരീക്ഷാഫലം മെയ് 9ന് ഗവ ഹൈസ്കൂള്‍ പ്രധാനാധ്യാപക/ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംസ്ഥാനതല താല്‍ക്കാലിക സ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

ഇഖ്‌ബാല്‍ മാഷിന് അധ്യാപക അവാര്‍ഡ്

       എസ് ഐ ടി സി ഫോറം പാലക്കാട് ജില്ലാ പ്രസിഡന്റും കൊപ്പം ജി വി എച്ച് എസ് എസിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനുമായ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ മാഷിന് ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ്. വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയില്‍ സജീവമായ ഇഖ്‌ബാല്‍ മാഷ് SCERT നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളിലും ഹൈടെക്ക് ക്ലാസ് മുറികളെ ശാക്‌തീകരിക്കുന്ന സമഗ്ര വെബ്‌പോര്‍ട്ടലിലും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാമീഹ്യശാസ്‌ത്ര വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലും സഹകരിച്ചു വരുന്നു. ബാംഗ്ലൂര്‍ വിശ്വേശരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്നോളജിക്കല്‍ മ്യൂസിയവും കര്‍ണ്ണാടക ഗവണ്‍മെന്റിന്റെ കമ്മീഷ്ണര്‍ ഓഫ് പബ്ലിക്ക് ഇന്‍സ്ട്രക്ഷന്‍സും ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും സംയുക്തമായി ബംഗളൂരുവിലെ സെന്റ് ജോസഫ് ഇന്ത്യന്‍ ഹൈസ്ക്കൂളില്‍ വെച്ച് 2019 ജനുവരി 7മുതല്‍ 11വരെ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ സാമൂഹ്യശാസ്ത്രത്തില്‍ ഒന്നാംസ്ഥാനവും ഓവര്‍ ആളില്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കിയ ശ്രീ ഇഖ്‌ബാല്‍ മങ്കട ആലത്തൂരില്‍ വെച്ച് നടന്ന പാലക്കാട് റവന്യൂജില്ലാ സാമൂഹ്യ ശാസ്ത്രമേളയില്‍ അധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയിഡ് മത്സരത്തില്‍ തുടര്‍ച്ചയായി അഞ്ചാം തവണയും ഫസ്റ്റ് എ ഗ്രേഡ് നേടി കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും അവിടെയും വിജയം കൈവരിച്ചു. പ്രളയാനന്തര കേരളത്തിലെ മണ്ണറിയണം മണ്ണിനെയറിയണം "എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പഠനസഹായി തയ്യാറാക്കിയത്.കഴിഞ്ഞ വര്‍ഷം കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇദ്ദേഹം മങ്കട ഓണ്‍ലൈനിലൂടെ മങ്കടയിലെ പ്രാദേശികചരിത്രവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും സജീവമാണ്. എസ് ഐ ടി സി ഫോറം പാലക്കാടിന്റെ പ്രസിഡന്റ് കൂടിയായ ശ്രീ ഇഖ്‌ബാല്‍ മങ്കടക്ക് എസ് ഐ ടി സി ഫോറം പാലക്കാടിന്റെ അഭിനന്ദനങ്ങള്‍

Post a Comment

Previous Post Next Post