എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ ഡിസംബര്‍ 31നകം സമ്പൂര്‍ണ ലോഗിന്‍ വഴി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

സമന്വയ തസ്‌തിക നിര്‍ണ്ണയ സോഫ്റ്റ്‌വെയര്‍

CLICK HERE for online Link of SAMANWAYA 

സമന്വയ തസ്തിക നിര്‍ണ്ണയ സോഫ്റ്റ്‌വെയര്‍ ലഭ്യമാകുന്നത് വരെ പ്രധാനാധ്യാപകര്‍ക്ക് മുകളിലത്തെ ലിങ്കിലൂടെ പരിശീലനത്തിന് അവസരമുണ്ടാകും. സ്കൂള്‍ കോഡ് യൂസര്‍നാമവും സമ്പൂര്‍ണ്ണ പാസ്‌വേര്‍ഡ് തന്നെ പാസ്‌വേര്‍ഡുമായി  നല്‍കി വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇത് ഒരു ദിവസം നല്‍കുന്ന ഡേറ്റ അടുത്ത ദിവസം അവര്‍ ക്ലിയര്‍ ചെയ്യുന്നതിനാല്‍ ഓരോ ദിവസവും പരിശീലനം ചെയ്യാവുന്നതാണ്. Username , Password നല്‍കിയതിന് ശേഷം Login Using Sampoorna  എന്നതിന് മുന്നുള്ള ബോക്‌സില്‍ ടിക്ക് മാര്‍ക്ക് ചെയ്യണം. കഴിഞ്ഞ അധ്യയനവര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിന വിശദാംശങ്ങള്‍ ആവും പരിശീലന സൈററില്‍ ലഭ്യമാവുക
      ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ തസ്തിക നിര്‍ണ്ണയം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്നതിന് സര്‍ക്കാര‍്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചല്ലോ. ഇതിനായി തയ്യാറാക്കിയ സമന്വയ എന്ന സോഫ്റ്റ്‌വെയറിന്റെ പ്രധാനാധ്യാപകര്‍ക്കും എസ് ഐ ടി സി മാര്‍ക്കുമുള്ള പരിശീലനം വിദ്യാഭ്യാസ ജില്ലാ തലങ്ങളില്‍ പൂര്‍ത്തിയാവുന്നുണ്ട്. സമ്പൂര്‍ണ്ണയില്‍ നിന്നും ലഭ്യമാകുന്ന ആറാം പ്രവര്‍ത്തിദിനത്തിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് സമന്വയില്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകര്‍ക്കും മാനേജര്‍മാര്‍ക്കും നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ ഹെല്‍പ്പ് ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭികക്കുന്നതാണ്. 

Click Here for Samanwaya Help File for Headmasters
Click Here for Circular dated 10.6.2019 on Samanwaya
Click Here for Samanwaya Circular for Training

1 Comments

Previous Post Next Post