നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഒക്ടോബര്‍ 19 വരെ ദീര്‍ഘിപ്പിച്ചു . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

സമഗ്രശിക്ഷ കേരളയിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു

   സമഗ്ര ശിക്ഷ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസ്, ജില്ലാ പ്രോജക്ട് ഓഫീസ്, ബ്ലോക്ക് റിസോഴ്സ് സെന്റർ എന്നിവിടങ്ങളിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ട്രെയിനർ (ബ്ലോക്ക് തലം) എന്നീ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ സമഗ്ര ശിക്ഷ കേരളയിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ പ്രോജക്ടിൽ തുടരാൻ പുതിയ അപേക്ഷ നൽകണം. അപേക്ഷകർ സർവീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും സേവനകാലാവധി ഉണ്ടായിരിക്കണം. കെ. എസ്. ആർ. പാർട്ട് -1ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും മാതൃവകുപ്പിന്റെ നിരാക്ഷേപപത്രവും സഹിതം അപേക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, സമഗ്രശിക്ഷാ കേരള (എസ്. എസ്. കെ.), എസ്. എസ്. എ. ഭവൻ, നന്ദാവനം, വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം-695033 എന്ന വിലാസത്തിലും ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ/ ട്രെയിനർ തസ്തികയിലേക്കുള്ള അപേക്ഷകൾ അതാത് ജില്ലാ പ്രോജക്ട് ഓഫീസിലും മെയ് 31 നു മുമ്പ് ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.ssakerala.in ൽ ലഭിക്കും. ഫോൺ: 0471-2320826, 2320352

Click Here for Notification

Post a Comment

Previous Post Next Post