പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങളാണ് ചുവടെ . സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും ജീവനക്കാരുടെ വിശദാംശങ്ങള്‍ മെഡിസെപ്പ് സൈറ്റില്‍ 13 വിഭാഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം എല്ലാ ജീലനക്കാരുടെയും വിശദാംശങ്ങള്‍ പരിശോധിക്കുകയും ഉള്‍പ്പെടാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസില്‍ നിന്നും ആവശ്യപ്പെടുന്ന മുറക്ക് ഇ-മെയില്‍ മുഖേന അറിയിക്കേണ്ടതാണ്.
ജീവനക്കാരുടെ വിവരങ്ങള്‍ 13 ഡിപ്പാര്‍ട്ട്‌മെന്റ് കോഡുകളിലായി വിന്യസിച്ചിരിക്കുന്നു. ഓരോ കോഡുകളിലും ഉള്‍പ്പെട്ട വിദ്യാലയങ്ങള്‍ അറിയുന്നതിനായി മെഡിസെപ്പ് സൈറ്റിലെ Downloads (Click Here for Downloads) എന്ന മെനുവില്‍ നിന്നും ഓരോ വിഭാഗവും ഡൗണ്‍ലോഡ് ചെയ്‌ത് അവരുടെ വിദ്യാലയം ഏത് ഗ്രൂപ്പിലാണ് വരുന്നത് എന്ന് പരിശോധിക്കുക. ( ഇതിനായി ഓരോ വിഭാഗവും ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ctrl+F ഉപയോഗിച്ച് Search Box ല്‍ വിദ്യാലയം ഉള്‍പ്പെട്ട പ്രദേശത്തിന്റെ പേര് നല്‍കി Search ചെയ്യാവുന്നതാണ്. ) വിദ്യാലയം കണ്ടെത്തി കഴിഞ്ഞാല്‍ ഏത് ഗ്രൂപ്പിലാണോ ആ വിദ്യാലയം ഉള്‍പ്പെട്ടിരിക്കുന്നത് ആ ഗ്രൂപ്പിന്റെ User ID & Password ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുറന്ന് വരുന്ന ജാലകത്തിലെ View മെനുവില്‍ നിന്നും Report എന്നത് ക്ലിക്ക് ചെയ്യുക. ഇതില്‍ നിന്നും Office തിരഞ്ഞെടുത്ത് Combined എന്നത് ക്ലിക്ക് ചെയ്‌ത് Report ബട്ടണ്‍ അമര്‍ത്തുക.
അപ്പോള്‍ ആ വിദ്യാലയത്തിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ pdf രൂപത്തില്‍ ലഭിക്കും. തുടര്‍ന്ന് ഇതേ ക്രമത്തില്‍ Combined എന്നതിന് പകരം Dependents എന്നത് തിരഞ്ഞെടുത്ത് Report ബട്ടണ്‍ അമര്‍ത്തിയാല്‍ Dependents വിശദാംശങ്ങള്‍ ലഭിക്കും.ജീവനക്കാരുടെ വിവരങ്ങള്‍ 13 ഡിപ്പാര്‍ട്ട്‌മെന്റ് കോഡുകളിലായി വിന്യസിച്ചിരിക്കുന്നു. ഓരോ കോഡുകളിലും ഉള്‍പ്പെട്ട വിദ്യാലയങ്ങള്‍ അറിയുന്നതിനായി മെഡിസെപ്പ് സൈറ്റിലെ Downloads (Click Here for Downloads) എന്ന മെനുവില്‍ നിന്നും ഓരോ വിഭാഗവും ഡൗണ്‍ലോഡ് ചെയ്‌ത് അവരുടെ വിദ്യാലയം ഏത് ഗ്രൂപ്പിലാണ് വരുന്നത് എന്ന് പരിശോധിക്കുക. ( ഇതിനായി ഓരോ വിഭാഗവും ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ctrl+F ഉപയോഗിച്ച് Search Box ല്‍ വിദ്യാലയം ഉള്‍പ്പെട്ട പ്രദേശത്തിന്റെ പേര് നല്‍കി Search ചെയ്യാവുന്നതാണ്. ) വിദ്യാലയം കണ്ടെത്തി കഴിഞ്ഞാല്‍ ഏത് ഗ്രൂപ്പിലാണോ ആ വിദ്യാലയം ഉള്‍പ്പെട്ടിരിക്കുന്നത് ആ ഗ്രൂപ്പിന്റെ User ID & Password ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുറന്ന് വരുന്ന ജാലകത്തിലെ View മെനുവില്‍ നിന്നും Report എന്നത് ക്ലിക്ക് ചെയ്യുക. ഇതില്‍ നിന്നും Office തിരഞ്ഞെടുത്ത് Combined എന്നത് ക്ലിക്ക് ചെയ്‌ത് Report ബട്ടണ്‍ അമര്‍ത്തുക.
- Click Here for the Instructions
- Click Here to Login Page
- Click Here for Downloads to get various Groups
- Click Here for Medisep User Manual
- Dependent വിശദാംശങ്ങള്‍ ഇല്ല എങ്കില്‍ User Manual പറഞ്ഞ പ്രകാരം പ്രധാനാധ്യാപകര്‍ക്ക് ഉള്‍പ്പെടുത്താവുന്നതേയുള്ളു.
- ട്രാന്‍സ്‌ഫര്‍ ആയി വന്ന ജീവനക്കാരുടെ വിവരങ്ങള്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയങ്ങളില്‍ ആവും ഉള്‍പ്പെട്ടിട്ടുണ്ടാവുക . ആ വിദ്യാലയത്തില്‍ പറഞ്ഞ് അവിടുത്തെ പ്രധാനാധ്യാപകന് പുതിയ സ്കൂളിലേക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യാവുന്നതാണ്