മുന്‍ പ്രധാനമന്ത്രി ശ്രീ മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു. എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ആദരാഞ്ജലികള്‍ശ്രീ എം ടി വാസുദേവന്‍നായര്‍ക്ക് എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ആദരാഞ്ജലികള്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ ഡിസംബര്‍ 31നകം സമ്പൂര്‍ണ ലോഗിന്‍ വഴി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SIXTH WORKING DAY

ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് ഈ വര്‍ഷം സമ്പൂര്‍ണ്ണ മുഖേന മാത്രമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണയില്‍ താഴെപ്പറയുന്ന രീതിയിലാണ് ചെയ്യേണ്ടത്. ഇപ്പോള്‍ അറിയിച്ചതനുസരിച്ച് എട്ടാം തീയതി 11 മണിക്ക് മുമ്പായി എല്ലാ വിദ്യാലയങ്ങളും ഈ വര്‍ഷത്തെ എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്തിരിക്കണം. പുതുതായി അഡ്‌മിഷന്‍ എടുത്ത എല്ലാ വിദ്ാര്‍ഥികളെയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്താത്ത പക്ഷം ആറാം പ്രവര്‍ത്തിദിനത്തിലെ കണക്കെടുപ്പില്‍ കൃത്യത ഉണ്ടാവില്ല. ആറാം പ്രവര്‍ത്തിദിനത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍. സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന ഡാഷ് ബോര്‍ഡില്‍ Sixth Working Day എന്ന ഒരു ലിങ്ക് കാണാം.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് റിപ്പോര്‍ട്ടിനുള്ള ജാലകം ലഭിക്കും.
ആ ജാലകത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

തുറന്ന് വരുന്ന പേജില്‍ സ്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ഉണ്ടാവും , ഈ പേജില്‍
 ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ രണ്ടുംകൂടിയുള്ളത് , റൂറല്‍/അര്‍ബന്‍ എന്നിവയ്ക്ക് നേരെ അനുയോജ്യമായവ തിരഞ്ഞടുക്കുന്നതോടൊപ്പം ഇതില്‍  നൽകിയിരിക്കുന്ന മറ്റ് വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തി Save ചെയ്യുക.

School Proforma സേവ് ചെയ്തശേഷം Menu bar - ൽ കാണുന്ന Sixth Working Day Reports എന്നതില്‍ click ചെയ്യുമ്പോൾ കിട്ടുന്ന ജാലകത്തിൽ സമ്പൂർണ്ണയിൽ നൽകിയിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി രണ്ടു പട്ടികകൾ ദൃശ്യമാകും. രണ്ടു പട്ടികയിലും ചേർത്തിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2017-18 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു)  

 സമ്പൂർണ്ണയിൽ വരുത്തുന്ന (Class & divisions creations , promotions , New admission , re-admission, TC issue ചെയ്യുക , Remove ചെയ്യുക ) മാറ്റങ്ങൾ Sixth working day reports -ൽ തെറ്റായാണ് കാണുന്നതെങ്കില്‍ പുതുതായി ഉള്‍പ്പെടുത്തിയവ ഈ റിപ്പോര്‍ട്ടില്‍ ലഭിക്കുന്നതിനായി  പട്ടികയുടെ ചുവടെ നൽകിയിരിക്കുന്ന Click Here to Synchronize എന്ന സൗകര്യം ഉപയോഗിക്കുക . 

ഒന്ന് മുതൽ നാലുവരെ ക്ലാസ്സിലുള്ള കുട്ടികളിൽ അറബി , ഉറുദു എന്നിവ Additional Language ആയി പഠിക്കുന്നുണ്ടെങ്കിൽ Click Here to Update Additional Languages എന്ന ലിങ്ക് ഉപയോഗിച്ചു വിവരങ്ങൾ ഉൾപ്പെടുത്തി save ചെയ്യൂക .  

നൽകിയിട്ടുള്ള മുഴുവൻ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം മാത്രം Declaration എന്നതില്‍  Tick ചെയ്ത് Confirm ബട്ടൺ അമർത്തുക . 

 കണ്‍ഫേം ചെയ്‌ത വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകളുണ്ടെന്ന് പിന്നീട് കണ്ടെത്തിയാല്‍ ഈ ഫോം
റീസെറ്റ് ചെയ്യുന്നതിനായി അതത് AEO / DEO ഓഫീസ്സുകളിൽ ബന്ധപ്പെടുക . 


CLICK HERE for the Sample Proforma for Sixth Working Day 

 



Post a Comment

Previous Post Next Post