അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

MEDIAN CALCULATOR


പത്താം ക്ലാസ് ഗണിതപാഠപുസ്ഥകത്തിലെ അവസാന അധ്യായമായ സ്റ്റാറ്റിസ്റ്റിക്‌സിലെ മധ്യമം Median) കണക്കാക്കുന്നതിനുള്ള ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്നതിനുള്ള ഒരു കാല്‍ക്കുലേറ്റര്‍ തയ്യാറാക്കി നല്‍കിയിരിക്കുകയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. 1. മധ്യമവും ആവൃത്തിയും [  വിഭാഗങ്ങളില്ലാതെ ] 2. മധ്യമവും വിഭാഗങ്ങളും ഈ രണ്ടു തരം ചോദ്യങ്ങളുടെയും ഉത്തരം കാണുവാന്‍ സാധിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്ത ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package Installer വഴി ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ Application -> Education -> Statistics10 എന്ന ക്രമത്തില്‍ ഈ സോഫ്‌റ്റ്വെയര്‍ തുറക്കാനാവും. തുറന്ന് വരുന്ന ജാലകത്തിന്റെ താഴെ വലത് മൂലയിലുള്ള ചതുരത്തി്ല്‍ ടിക്ക് മാര്‍ക്ക് ചെയ്താല്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാനാവും ക്ലാസുകളും ആവൃത്തികളും നല്‍കേണ്ട കള്ളികളില്‍ അവ നല്‍കി ഉത്തരത്തിലേക്കെത്താനാവും. ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് എസ് ഐ ടി സി ഫോറം ബ്ലോഗ് ടീമിന്റെ നന്ദി
Median Calculator Download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post