അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഹയര്‍ സെക്കന്ററി : സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തിനും അപേക്ഷിക്കാം

ഏകജാലകത്തിലൂടെ മെരിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കാനുള്ള അവസരം നല്‍കും. മുഖ്യ ഘട്ടത്തില്‍ ഒന്നാം ഓപ്ഷന്‍ പ്രകാരം പ്രവേശനം നേടിയവര്‍ക്ക് മാനേജ്‌മെന്റ്/കമ്യൂണിറ്റി ക്വാട്ടകളില്‍ പ്രവേശനം നേടിയവര്‍ എന്നിവര്‍ക്കും മെരിറ്റ് സീറ്റുകളിലേക്ക് സ്‌കൂള്‍ മാറ്റമോ കോംബിനേഷന്‍ മാറ്റമോ അനുവദിക്കുന്നതല്ല. ആദ്യഘട്ട സ്‌കൂള്‍/കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുവേണ്ടി നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ ഇന്ന് (ജൂണ്‍ 30) ഉച്ചക്ക് ഒരു മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. ജൂലൈ നാലിന് ഉച്ചക്ക് രണ്ടു മണി വരെ സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റത്തിനായി അപേക്ഷിക്കാന്‍ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്ന് അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഫോറത്തില്‍ സ്‌കൂള്‍ കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ അഡ്മിഷന്‍ നേടിയിട്ടുള്ള സ്‌കൂളില്‍ സമര്‍പ്പിക്കാവുന്നതാണെന്നും ഹയര്‍ സെക്കന്ററി ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post