രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്‌കൂള്‍ കലോത്സവം : ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് തുടങ്ങി

ജനുവരി 19 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജ് പ്രവര്‍ത്തനം തുടങ്ങി.IT@school പ്രോജക്ടാണ് കലോത്സവത്തിനായി ഫേസ്‌ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്. www.facebook.com/kalolsavamlive എന്നതാണ് പേജിന്റെ വിലാസം. രാജ്യത്തിനകത്തും പുറത്തുമുള്ള കലാസ്വാദകര്‍ക്കും മുന്‍കാല കലോത്സവങ്ങളില്‍ പങ്കടുത്തവര്‍ക്കും വിജയകളായവര്‍ക്കും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദി ഒരുക്കുക എന്നതാണ് ഈ ആശയത്തിന്റെ പിന്നിലെന്ന് ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന നിരവധി ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് പേജില്‍ വരും ദിവസങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള സജ്ജീകരണങ്ങള്‍ ഐ.ടി @ സ്‌കൂള്‍ ഒരുക്കിക്കഴിഞ്ഞതായും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post