ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ റിപ്പബ്ലിക്ക് ദിനാശംസകള്‍ 2025 വര്‍ഷത്തിലുണ്ടാവുന്ന ഒഴിവുകളിലെ പ്രമോഷന് പരിഗണിക്കുന്നതിനായി DPC (Higher/Lower) കൂടുന്നതിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SNEHA SANGAMAM at GOHSS Edathanattukara

പാലക്കാട് ജില്ലയിലെ ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പ്രത്യേക പരിഗണന അര്‍ങിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി എടത്തനാട്ടുകര ഗവ ഓറിയന്റല്‍ ഹൈസ്കൂളില്‍ സ്നേഹസംഗമം സംഘടിപ്പിക്കുന്നു. 2015 ജനുവരി 9 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് സംഗമം. മല്‍സര സ്വഭാവമില്ലാതെ കുട്ടികള്‍ക്കായി വിവിധ കലാപരിപാടികളും പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കുന്ന രീതിയിലാണ് സ്നേഹസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. സ്നേഹസംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച എന്‍ട്രികള്‍ DEC 30നകം gohssedathanattukara@hotmail.com എന്ന വിലാസത്തില്‍ എത്തിക്കേണ്ടതാണ്. വിശദാംശങ്ങള്‍ ചുവടെ
ഉദ്ദേശ്യങ്ങള്‍
  • ജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പരസ്പരം പരിചയപ്പെടുന്നതിനും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും വേദി ഒരുക്കുക
  • എല്ലാ കുട്ടികള്‍ക്കും പഠന അവസരങ്ങള്‍ നല്‍കുന്ന ഉള്‍ക്കൊള്ളല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അവസരം ലഭ്യമാക്കുക.
  • ഭിന്നശേഷിയുള്ള കുട്ടികളുടെ വിവിധങ്ങളായ കഴിവുകള്‍ പ്രകാശിപ്പിക്കുന്നതിനും ഇവര്‍ക്കു വേണ്ട സാമൂഹിക പിന്തുണ ലഭ്യമാക്കുന്നതിനും അവസരം നല്‍കുക
കലാപരിപാടി ഇനങ്ങള്‍
ചിത്രരചന (പെന്‍സില്‍,ജലഛായം,കാര്‍ട്ടൂണ്‍)                 പ്രസംഗം
ലളിതഗാനം                                                                                    കഥാരചന
സംഘഗാനം                                                                                   കവിതാരചന
ദേശഭക്തിഗാനം                                                                               പദ്യം ചൊല്ലല്‍
നാടന്‍പാട്ട്                                                                                      സിംഗിള്‍ ഡാന്‍സ്
മാപ്പിളപ്പാട്ട്                                                                                     ഗ്രൂപ്പ് ഡാന്‍സ്
മിമിക്രി                                                                                         നാടോടി നൃത്തം
മോണോആക്ട്                                                      ഒപ്പന
വട്ടപ്പാട്ട്

         മേല്‍പറഞ്ഞ ഇനങ്ങള്‍ കൂടാതെ കുട്ടിക്ക് സാധ്യമായ മറ്റു ഇനങ്ങളും ഉള്‍പ്പെടുത്താവുന്നതാണ്.
അവ പ്രോഗ്രാം എന്‍ട്രി മാതൃകയുടെ സൂചനാകോളത്തില്‍ പരാമര്‍ശിക്കേണ്ടതാണ്. മാതൃക അനുസരി
ച്ച് പൂരിപ്പിച്ച എന്‍ട്രികള്‍ ഡിസംബര്‍ 30ന് മുമ്പായി gohssedathanattukara@hotmail.com ലേക്ക് മെയില്‍ ചെയ്യുകയോ സ്കൂള്‍ ഓഫീസില്‍ നേരിട്ട് എത്തിക്കുകയോ ചെയ്യാവുന്നതാണ്. കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രദ്ധിക്കുമല്ലോ.

 പ്രോഗ്രാം എന്‍ട്രി മാതൃക ഇവിടെ(pdf) , (xls)

Directions ഇവിടെ

Post a Comment

Previous Post Next Post