ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ നവവല്‍സരാശംസകള്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

A List Correction Problems

Register Number-ട് കൂടിയ A List,B List(private) ഇവ ഇപ്പോള്‍ ലഭ്യമാണ്.

SSLC A Listമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറങ്ങി. രേഖകള്‍ തിരുത്തലുകളുണ്ടെങ്കില്‍ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തി DEOയിലെത്തിക്കേണ്ട അവസാനദിവസം ജനുവരി 5. B List  പരീക്ഷാഭവന്‍ സെറ്റില്‍ ലഭ്യമാണ്
A List Correction Circular
 
 THSLCകളുടെ ALIST പ്രസിദ്ധീകരിച്ചു. DEOകളിലെത്തിക്കേണ്ട അവസാനദിവസം ജനുവരി 13 LOGIN Here(THSLC)
SSLC രേഖകള്‍ DEOയിലെത്തിക്കേണ്ട അവസാന ദിവസം ജനുവരി 5 : സര്‍ക്കുലര്‍
SSLC 2016 Betterment വിഭാഗം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്താനവസരം
Login ചെയ്ത് സൈറ്റില്‍ പ്രവേശിച്ചതിന് ശേഷം PreExamination -> Candidate Details -> Candidate(Betterment) എന്ന ക്രമത്തില്‍ പ്രവേശിക്കണം
  
പ്രൈവറ്റ്(PCN) വിഭാഗം Data Entry ഇപ്പോള്‍ നടത്താവുന്നതാണ്. User Guide ഇവിടെ
 DATA ENTRY തിരുത്തലുകള്‍ പൂര്‍ത്തീകരിക്കേണ്ട അവസാനദിവസം:-Dec 12
(CCC, ARC, RAC എന്നിവരെ റഗുലര്‍ വിഭാഗത്തില്‍ New Candidate Entry ആയാണ് ഉള്‍പ്പെടുത്തേണ്ടത്
SSLC A List സോഫ്റ്റ്‌വെയറില്‍ ഒരു കണ്‍സോളിഡേറ്റഡ് റിപ്പോര്‍ട്ട്(ഓരോ വിഷയങ്ങളുടെയും വിഭാഗങ്ങളിലെയും കുട്ടികളുടെ എണ്ണം ഉള്‍പ്പെട്ട) ഉള്‍പ്പെടുത്തണമെന്ന് ഫോറം മുന്നോട്ട് വെച്ച നിര്‍ദ്ദേശം അംഗീകരിച്ച് ഉടനെ അത് ഉള്‍പ്പെടുത്താമെന്ന് മറുപടി ലഭിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടുത്തുന്നതോടെ കുട്ടികളുടെ വിഷയങ്ങളും മീഡിയവും മാറിപ്പോയിട്ടുണ്ടോ എന്ന് മനസിലാക്കുന്നതിനുള്ള ചെക്ക്‌ലിസ്റ്റ് ആയി പ്രയോജനപ്പെടും

SSLC  2016 -New Centres & Clubbed Centres  LIST I & LIST II  
 
Instructions for Submitting Documents to DEO- Letter to Chief Supdts Last Date: Dec 22

SSLC Change of Language-Circular GK Insted of Hindi page1 page2
SSLC  Change of Regional Language Students List  Here
സര്‍ക്കുലര്‍ ഇവിടെ 
A List സോഫ്റ്റ്‌വെയറില്‍ 2001 ഡിസംബറിന് ശേഷം ജനനതീയതി വരുന്ന വിദ്യാര്‍ഥികളുടെ Date of Birth ഉള്‍പ്പെടുത്താന്‍ കഴിയാതിരുന്ന പ്രശ്നം SITC Forum പരീക്ഷാഭവന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് പരിഹരിച്ചതായി പരീക്ഷാഭവന്‍ അറിയിച്ചു
A List സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട് SITC Forum ചൂണ്ടിക്കാട്ടിയ ഒരു പ്രശ്നത്തിനു കൂടി പരിഹാരം പരീക്ഷാഭവന്‍ അറിയിച്ചിട്ടുണ്ട്.പ്രശ്നവും പരിഹാരവും ചുവടെ.
സോഫ്റ്റ്‌വെയറിലെ Guardian എന്നതിന് നേരെ രണ്ട് ഫീല്‍ഡുകള്‍ Relationship എന്നതില്‍ കാണിച്ചിരുന്നു. ഒന്നില്‍ Other എന്നതും മറ്റൊന്നില്‍ ബന്ധവും (സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക. ഈ അപാകത പരിഹരിച്ചതായി പരീക്ഷാഭവന്‍ അറിയിച്ചിട്ടുണ്ട്
പരീക്ഷാഭവന്‍ നല്‍കിയ മറുപടി ചുവടെ

The problem is solved.Please clear the browser history & cache(Use Ctrl+shift+Del ) and login again.If the problem persists pls inform...

ചില വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുന്ന അവസരത്തില്‍ Physical Status Required എന്ന മെസേജ് വരുന്നു. ഫോട്ടോ അപ്‌ലോഡ് ആകുന്നില്ല, പരിഹാരം നിര്‍ദ്ദേശിക്കാമോ എന്നാവശ്യപ്പെട്ട് നിരവധി മെയിലുകള്‍ ഫോറത്തിന് ലഭിച്ചു. അതിന് പരീക്ഷാഭവനില്‍ നിന്നും ലഭിച്ച മറുപടി താഴെപ്പറയുന്നതാണ്


The physical status feild is mandatory.It is understood that you haven't selected candidate's physical status. Please select  physical status  from the drop down menu provided and click  'update/save' button.It will save the record...
    ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പുള്ള Field, Physical Statusമായി ബന്ധപ്പെട്ടതാണ്. അതില്‍ നിന്നും അനുയോജ്യമായത് തിരഞ്ഞെടുത്തതിന് ശേഷം ഫോട്ടോ അപ്‌ലോഡ് ചെയ്യുക 
A List Software-ല്‍ ഫോട്ടോയുമായി ബന്ധപ്പെട്ട് ഉന്നയിച്ച സംശയങ്ങള്‍ക്ക് അവ മാറ്റണമെന്ന് തന്നെയാണ് പരീക്ഷാഭവന്‍ നമ്മുടെ സംശയത്തിന് മറുപടിയായി അറിയിച്ചത്. അത് തന്നെയാണ് അവര്‍ സോഫ്റ്റ്‌വെയറിലും ചേര്‍ത്തിരിക്കുന്നത്. സമ്പൂര്‍ണ്ണയില്‍ വിദ്യാലയങ്ങള്‍ അപ്‌ലോഡ് ചെയ്ത ഫോട്ടോകള്‍ നിശ്ചിത അളവിലുള്ളവ(150x200 pixel) തന്നെയാണ്. എന്നാലിവ സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ Resized ആയി 71x95 pixel ലാണ് സേവ് ചെയ്തിരിക്കുന്നത്. ആ ഫോട്ടോകളാണ് പരീക്ഷാഭവന്‍ ഉപയോഗിച്ചത് എന്നതാണ് പ്രശ്നമായത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഈ പ്രശ്നമുണ്ട്. ഫോട്ടോ മാറ്റുന്നതാണ് അഭികാമ്യം എന്നാണ് പരീക്ഷാഭവന്‍ സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തിയത് എന്ന് ശ്രദ്ധിക്കണം. ഏതെങ്കിലും കുട്ടിയുടെ ഫോട്ടോ SSLC Card-ല്‍ ക്ലിയറായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട സ്കൂളുകളുടെ തലയിലാവും വരിക. അതിനാല്‍ കഴിയുന്നതും മാറ്റുന്നത് ഉതിതമാവും. പുതിയ ഫോട്ടോ എടുക്കേണ്ടതില്ല. സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയ ഫോട്ടോ തന്നെ A List Software-ല്‍ വീണ്ടും അപ്‌ലോഡ് ചെയ്താല്‍ മതിയാകും. 
Condonation ആവശ്യമായ വിദ്യാര്‍ഥികളുടെ ജനനതീയതി തിരുത്തുന്നതിന് സാധിക്കുന്നില്ലെന്ന പരാതി നിരവധി വിദ്യാലയങ്ങള്‍ അറിയിച്ചിരുന്നു. ഇതിന്റെ പരിഹാരം പരീക്ഷാഭവന്‍ നിര്‍ദ്ദേശിച്ചത് താഴെപ്പറയുന്ന സ്ക്രീന്‍ ഷോട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.Claiming Age Relaxation എന്നതിന്റെ നേരെയുള്ള കോമ്പോ ബോക്സില്‍ No എന്നത് മാറ്റി Yes എന്ന് നല്‍കിയാല്‍ ഓര്‍ഡര്‍ നമ്പര്‍ നല്‍കുന്നതിനുള്ള ബോക്സ് ലഭിക്കും അത് നല്‍കി ജനനതീയതി തിരുത്താവുന്നതാണ്.
 
Pareekshabhavanന്റെ A List Correction Site-ല്‍ ഫോട്ടോയുടെ താഴെ ചുവന്ന കളറില്‍ ഫോട്ടോയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന് (150px X 200 px, Less than 30KB) പരീക്ഷാഭവന്‍ അറിയിക്കുന്നു
Candidates Details ലഭ്യമാകാത്ത വിദ്യാലയങ്ങള്‍ School Code, Sampoorna Code, പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ എണ്ണം,മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം പരീക്ഷാഭവനെ ഫോണില്‍ വിളിച്ച് അറിയിക്കണമെന്ന് പരീക്ഷാഭവന്‍ അറിയിക്കുന്നു
പരീക്ഷാ ഭവന്‍ സൈറ്റില്‍ അഡ്‌മിഷന്‍ നമ്പര്‍ അഞ്ചക്കമുള്ള വിദ്യാലയങ്ങളില്‍ നാലക്കം മാത്രമെ കാണുന്നുള്ളു എങ്കില്‍ അവ്ര‍ പരീക്ഷാഭവനുമായി ബന്ധപ്പെടുക. ഈ വിദ്യാലയങ്ങളില്‍ കുട്ടികള്‍ നൂറില്‍ കുറവാണെങ്കില്‍ അവര്‍ക്ക് എഡിറ്റ് ചെയ്യാവുന്നതാണ്. 

ഫോട്ടോകള്‍ ലഭ്യമാവാത്ത വിദ്യാലയങ്ങളും പരീക്ഷാ ഭവനെ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു


ജില്ല, പഞ്ചായത്ത് ഇവയുമായി ബന്ധപ്പെട്ട വിവരങ്ങളും പരിശോധിച്ച ശേഷം അറിയിക്കാമെന്ന് പരീക്ഷാഭവനില്‍ നിന്നും ഫോറത്തിന് മറുപടി ലഭിച്ചു


പരീക്ഷാഭവനെ ബന്ധപ്പെടേണ്ട നമ്പരുകള്‍ 0471-2546832, 2546833 

കഴിഞ്ഞ വര്‍ഷം പുതുതായി രൂപീകരിച്ച മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ വിദ്യാലയങ്ങളില്‍ കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന വിവരം പരീക്ഷാവന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

1 Comments

Previous Post Next Post