ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

Tupi 2D Magic - Practising Software


   വീണ്ടുമൊരിക്കല്‍ കൂടി പുതിയൊരു സോഫ്റ്റ്‌വെയറുമായി പ്രമോദ് മൂര്‍ത്തി സാര്‍ . രണ്ടാം ടേമിലെ പാഠഭാഗങ്ങളുടെ പ്രവര്‍ത്തനം പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ Tupi 2Dയിലെ ആനിമേഷന്‍ പ്രവര്‍ത്തനങ്ങള്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള പ്രോഗ്രാം ആണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. ഇതിനാവശ്യമായ ചിത്രങ്ങളടങ്ങിയ TUPI_Images.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഹോം ഫോള്‍ഡറിലേക്ക് Extract ചെയ്യുക.
         തുടര്‍ന്ന് TUPI_Practice.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Desktop-ലേക്ക് Extract ചെയ്തതിന് ശേഷം ഡബിള്‍ ക്ലിക്ക് ചെയ്ത് Run ചെയ്യുക.
           Edubuntu 10.04-ലും 14.04 ലും പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ TUPI_Practice (10.04).tar.gz എന്ന ഫയല്‍ Edubuntu 10.04-നും TUPI_Practice(>=14.04).tar.gzഎന്ന ഫയല്‍ Edubuntu 14.04-നും ഉള്ളതാണ്.

പ്രവര്‍ത്തനം :

മുകളില്‍ കാണുന്ന പശ്ചാത്തലത്തിലെ തടാകത്തിലൂടെ താഴെക്കാണുന്ന fishingboat കരയിലേക്ക് നീങ്ങി എത്തുന്നതിന്റെ അഞ്ച് frame കളിലായുള്ള animation നിര്‍മ്മാണം. ഓരോ ക്ലിക്കിലും അടുത്ത ഘട്ടത്തെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ msgbox ആയി ദൃശ്യമാകും.


പ്രവര്‍ത്തിപ്പിച്ച് നോക്കി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ? ​
Click Here for TUPI_Images.tar.gz
Click Here for Ubuntu 10.04 Users (TUPI_Practice(10.04).tar.gz)
Click Here Ubuntu 14.04 Users for (TUPI_Practice(=14.04).tar.gz 


Edubundu 10.04 ല്‍ Tupi ആനിമേഷന്‍  സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പാക്കേജ് ഫയല്‍ ഇവിടെ നിന്നുംDownload ചെയ്യുക. ഈ ഫയലിന്റെ .doc എന്ന എക്സ്റ്റന്‍ഷന്‍ rename ചെയ്ത്  .deb എന്നാക്കി മാറ്റുക. GDebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക.

Post a Comment

Previous Post Next Post