രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പ്

മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവരില്‍ നിന്നും ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു വിദ്യാര്‍ത്ഥിക്ക് 1250 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുന്നത്. എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും, എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന എന്‍.ടി.എസ്.ഇ സ്‌കോളര്‍ഷിപ്പുകളും, ഒറ്റപ്പെണ്‍കുട്ടിക്കുള്ള സ്‌കോളര്‍ഷിപ്പുകളും ഒഴികെ മറ്റ് ഏതെങ്കിലും സ്‌കോളര്‍ഷിപ്പോ ഫീസാനുകൂല്യങ്ങളോ കൈപ്പറ്റുന്നവര്‍ ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമേധാവി മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 28. വിശദവിവരവും സ്ഥാപനമേധാവികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളുംwww.dcescholarship.kerala.gov.in- ല്‍ District Merit Scholarship (DMS) >instructionഎന്ന ലിങ്കില്‍ ലഭിക്കും.

Post a Comment

Previous Post Next Post