അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവല്ല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(തിങ്കള്‍) അവധി പ്രഖ്യാപിച്ചു ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

"കാടിന് കാവല്‍ നാം തന്നെ" വന്യജീവിപ്രതിജ്ഞ ഒക്ടോബര്‍ ആറിന്

       ഒക്ടോബര്‍ 2 മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം വിദ്യാര്‍ത്ഥികളിലും സര്‍ക്കാര്‍ ജീവനക്കാരിലും എത്തിക്കുന്നതിന് ഒക്ടോബര്‍ ആറിന് ഉച്ചയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് പ്രതിജ്ഞ എടുക്കണമെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതിനായുള്ള ക്രമീകരണങ്ങള്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വനത്തേയും വന്യജീവികളെയും സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാ ജനവിഭാഗങ്ങളെയും ബോധവത്ക്കരിക്കുകയും സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഉത്തരവ് നമ്പര്‍സ.ഉ (സാധാ)334/15/വനം 
പ്രതിജ്ഞ ഇവിടെ

Post a Comment

Previous Post Next Post