എസ് എസ് എല്‍ സി മാര്‍ച്ച് 2025- ഗ്രേസ് മാര്‍ക്കിന് അരഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അപ്‍ലോഡ് ചെയ്യുന്നതിനുള്ള അവസാനതീയതി 15.04.2025 പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ ഗവ ഹൈസ്‍കൂള്‍ പ്രധാനാധ്യാപകരുടെയും HSSTമാരുടെയും പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ‍ഡൗണ്‍ലോഡ്‍സില്‍ ഗവ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച ഉത്തരവ്‌ ഡൗണ്‍ലോഡ്‍സില്‍ SSLC മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് എക്‍സാമിനര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 27 ന് പ്രാദേശികാവധിസ്‍പാര്‍ക്കില്‍ Establishment User (Clerk User) ക്കും ലോഗിന്‍ ചെയ്യുന്നതിന് ഇന്ന് മുതല്‍ OTP നിര്‍ബന്ധം 2024-25 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെയും വാര്‍ഷിക പരീക്ഷയുടെയും ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

പ്ലസ് വണ്‍ ഏകജാലക പ്രവേശനം: സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം

ഏകജാലക രീതിയിലൂടെ മെരിറ്റ് ക്വാട്ടയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോംബിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും, കോംബിനേഷന്‍ മാറ്റത്തോട് കൂടിയ സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കാവുന്നതാണെന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റങ്ങള്‍ക്കു വേണ്ടി നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 11ന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. ജൂലൈ 13 മുതല്‍ 14 ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ പ്രവേശനം നേടിയിട്ടുള്ള സ്‌കൂളില്‍ സമര്‍പ്പിക്കാം. സ്‌കൂള്‍ / കോംബിനേഷന്‍ മാറ്റങ്ങള്‍ അനുവദിച്ച ശേഷമുള്ള ഒഴിവുകളുടെ വിശദാംശങ്ങള്‍ ജൂലൈ 16ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ ഒഴിവുകളിലേക്ക് എസ്.എസ്.എല്‍.സി. സേ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, സി.ബി.എസ്.ഇ.യുടെ സ്‌കൂള്‍ തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ അപേക്ഷകള്‍ നല്‍കാം. അപേക്ഷ നല്‍കിയിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് വീണ്ടും പരിഗണിക്കപ്പെടുന്നതിനായി അപേക്ഷ പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനോടൊപ്പം നിലവിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഓപ്ഷനുകളും പുതുക്കി നല്‍കാം. അപേക്ഷ പുതുക്കുന്നതിനുള്ള ഫാറവും സപ്ലിമെന്ററി അലോട്ട്‌മെന്റ് സംബന്ധിക്കുന്ന കൂടുതല്‍ നിര്‍ദേശങ്ങളും പിന്നാലെ പുറപ്പെടുവിക്കും.

Post a Comment

Previous Post Next Post