അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം- സപ്ലിമെന്ററി അലോട്ട്‍മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

വിക്ടേഴ്‌സ് വാര്‍ത്തയില്‍ റിപ്പോര്‍ട്ടര്‍മാരാകാം

സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്ന പ്രധാന പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വാര്‍ത്തകളും ഇതര വിദ്യാഭ്യാസ സംബന്ധമായ പ്രവര്‍ത്തനങ്ങളും വിക്ടേഴ്‌സ് വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളതിനാല്‍ അക്കാര്യം ചാനലിനെ അറിയിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രഥമാധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാം. ഇവ വിക്ടേഴ്‌സ് വാര്‍ത്തയിലും പരിപാടികളിലും ഉള്‍പ്പെടുത്തും. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സില്‍ പ്രതിദിനം ഉച്ചയ്ക്ക് 1.30 നും രാത്രി 7.30 നും വിദ്യാഭ്യാസ വാര്‍ത്ത സംപ്രേഷണം ചെയ്യും. ഉച്ചയ്ക്കുള്ള വാര്‍ത്താ ബുള്ളറ്റിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അവതരിപ്പിക്കുന്നത്. വാര്‍ത്ത സംബന്ധിച്ച വിവരംvictersnews@gmail.com ഇ-മെയിലിലും 9349029423, 0471-2529800 നമ്പരുകളിലും അറിയിക്കാം.

Post a Comment

Previous Post Next Post