അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Digital Contents

                  ഐസിടി അധിഷ്ഠിത വിദ്യാഭ്യാസം ഫലപ്രദമാക്കുന്നതിന് ഐടി@സ്കൂളിന്റെ നേതൃത്വത്തില്‍ കേരളത്തിലെ അദ്ധ്യാപക-വിദ്യാര്‍ത്ഥി സമൂഹം നിരന്തരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണല്ലോ. ഐടി@സ്കൂള്‍ തയ്യാറാക്കുന്ന ഡിജിറ്റല്‍ ടെക്സ്റ്റ്ബുക്കിനുവേണ്ടി, അദ്ധ്യാപകര്‍, ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദ്യാഭ്യാസമേഖലയില്‍ താത്പര്യമുള്ളവര്‍ തുടങ്ങിയവരില്‍ നിന്നും പാഠപുസ്തകങ്ങളിലെ ഹാര്‍ഡ് സ്പോട്ടുകള്‍ വിശദീകരിക്കാനാവശ്യമായ ഡിജിറ്റല്‍ കണ്ടന്റുകള്‍ ശേഖരിക്കുന്നു.
          ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്സിലെ മാത്സ്, ഫിസിക്സ്, കെമസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലാണ് ഡിജിറ്റല്‍ ടെക്സ്റ്റ് തയ്യാറാവുന്നത്. ഇതുവരെ കണ്ടെത്തിയിട്ടുള്ള ഹാര്‍ഡ് സ്പോട്ടുകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ ഹാര്‍ഡ് സ്പോട്ടുകുളുടെ സങ്കീര്‍ണ്ണത ലഘൂകരിക്കുന്നതിന് ആവശ്യമായ പഠനസഹായികളുടെ (ഓഡിയോ-വീഡിയോ ക്ലിപ്പുകള്‍, അനിമേഷനുകള്‍, അപ്​ലറ്റുകള്‍, ചിത്രങ്ങള്‍, കുറിപ്പുകള്‍ തുടങ്ങിയവ) വിപുലമായ ശേഖരണമാണ് ആദ്യഘട്ടം. ഓഡിയോ-വീഡിയോ, അനിമേഷനുകളുടെ ദൈര്‍ഘ്യം പരമാവധി 3 മിനിറ്റ് വരെയായി നിജപ്പെടുത്തേണ്ടതാണ്. കണ്ടന്റുകള്‍ സ്വയം തയ്യാറാക്കുന്നതോ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, പകര്‍പ്പകാശനിയമപരിധിയില്‍ ഉള്‍പ്പെടാതെ ശേഖരിച്ചവയോ ആയിരിക്കണം. സ്ക്കൂളുകളില്‍ ലഭ്യമായ ഇത്തരം കണ്ടന്റുകള്‍ drcpkd@gmail.com എന്ന id യിലേക്ക് 20/10/14 ന് മുന്‍പായി അയച്ചു നല്‍കേണ്ടതാണ്. ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ഹാര്‍ഡ്‍സ്പോട്ടുകളുടെ പഠനസാമഗ്രികള്‍ മാത്രമാണ് അയച്ച് നല്‍കേണ്ടത്.

Post a Comment

Previous Post Next Post